എം ആർ രഞ്ജിത്ത്‌ സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ വൈസ്‌ പ്രസിഡന്റ്‌

കേരള സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ വൈസ്‌ പ്രസിഡന്റായി എം ആർ രഞ്‌ജിത്തിനെ സർക്കാർ നാമനിർദ്ദേശം ചെയ്‌തു. നിലവിലെ വൈസ്‌ പ്രസിഡന്റ്‌ രാജിവെച്ചതിനെ തുടർന്നുള്ള ഒഴിവിലേക്കായിരുന്നു രഞ്ജിത്തിനെ നാമനിർദേശം ചെയ്തത്.

ALSO READ: 49-ാ മത് ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പ്; വാട്ടർ പോള്ളോ മത്സരത്തിൽ കേരളത്തിന് ഇരട്ട കിരീടം

2010 മുതൽ സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ അംഗവും 2016 മുതൽ സ്‌പോട്‌സ്‌ കൗൺസിൽ സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി അംഗവുമാണ്‌ രഞ്ജിത്. പൈക്ക സംസ്ഥാന കോ‐ഓഡിനേറ്ററായും കായികാദ്ധ്യാപകനായും പ്രവർത്തിച്ച രഞ്ജിത് കേരള ഒളിമ്പിക് അസോസിയേഷൻ ട്രഷറർ കൂടിയാണ് .കായികവിദ്യാഭ്യാസത്തിലും സ്‌പോർട്‌സ്‌ മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദമുണ്ട്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിയാണ്‌ രഞ്ജിത്.

ALSO READ: മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധന; ഓപ്പറേഷന്‍ മത്സ്യയിലൂടെ നടത്തിയത് 2964 പരിശോധനകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News