ജയിലറിന് ശേഷം വിനായകന്റെ മികച്ച ഒരു പ്രകടനത്തിന് വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേക്ഷകർ. കാസർഗോൾസ് എന്ന ചിത്രത്തിൽ താരം ഉണ്ടെന്ന് ട്രെയിലറിൽ കണ്ടപ്പോൾ തന്നെ ആരാധകരെല്ലാം ആവേശത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ വിനായകനുമൊത്തുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ മൃദുൽ നായർ.
കാസർഗോൾഡ് സിനിമയിലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്റെ ഡിസൈന്‍ എന്താണെന്നാണ് വിനായകന്‍ ആദ്യം ചോദിച്ചതെന്ന് മൃദുൽ പറഞ്ഞു. കോസ്റ്റിയൂം എന്ന വാക്കിന് പകരം അദ്ദേഹം ഡിസൈന്‍ എന്നാണ് ഉപയോഗിച്ചതെന്നും കള്ളിമുണ്ടും ബനിയനുമാണെങ്കില്‍ ഫ്രീ ആയിട്ട് അഭിനയിക്കാമെന്ന് പറഞ്ഞെന്നും മൃദുൽ നായർ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മൃദുൽ പറഞ്ഞത്
ALSO READ: സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ഇന്ന്
‘ഗോവയില്‍ വെച്ചാണ് വിനായകനോട് കഥ പറയുന്നത്. വാട്ട് ഈസ് മൈ ഡിസൈന്‍? കോസ്റ്റിയൂം എന്താണ് എന്നല്ല, എന്റെ ഡിസൈന്‍ എന്താണെന്നാണ് വിനായകന്‍ ചോദിച്ചത്. ‘കള്ളിമുണ്ടും ബനിയനുമാണെങ്കില്‍ ഫ്രീ ആയിട്ട് അഭിനയിക്കാമെന്നും ബട്ട് ഇഫ് യു ആര്‍ സ്റ്റൈലിങ് മി ഐ നീഡ് ടു നോ’ എന്നാണ് പുള്ളി പറഞ്ഞത്.
അന്ന് അദ്ദേഹം ജെയ്‌ലറിനെ കുറിച്ച് സംസാരിച്ചിരുന്നു. അതില്‍ അദ്ദേഹത്തിന് താടിയുണ്ട്. കാസര്‍ഗോള്‍ഡിലെ വിനായകന്റെ ക്യാരക്ടറിന് താടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓക്കെ ആണ്. പിന്നെ, മോഹന്‍ലാല്‍ പറഞ്ഞത് പോലെ വില്‍ക്കാനുള്ളത് ചക്കയാണ്, പക്ഷെ ഞങ്ങളുടെ കയ്യിലുള്ളത് മാണിക്യമാണ്. അതുകൊണ്ട് വിനായകന്‍ വരുമ്പോള്‍ എങ്ങനെയായാലും അത് ഓക്കെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here