‘എന്‍റെ പഴയ കാമുകന്‍ ഓടിക്കളഞ്ഞു, എനിക്കിത് ചേരില്ല എന്ന് അയാള്‍ പറഞ്ഞു’; തന്‍റെ പ്രണയത്തെ കുറിച്ച് മൃണാള്‍ ഠാക്കൂര്‍

ബോളിവുഡിലെ ശ്രദ്ധേയമായ താരമാണ് മൃണാള്‍ ഠാക്കൂര്‍. സീരിയലുകളിലൂടെയും ബോളിവുഡ് ചിത്രങ്ങളിലൂടെയും സിനിമ രംഗത്ത് സജീവമായ മൃണാള്‍ ഠാക്കൂര്‍ ദുല്‍ഖറിന്‍റെ നായികയായി എത്തിയ മലയാള ചിത്രമാണ് സീതാരാമം. ഈ ചിത്രത്തിലൂടെ താരം മലയാളികൾക്കും സുപരിചിതയായി.

നടിയുടെ പുതിയ ചിത്രമായ ‘അംഗ് മച്ചോളി’യുടെ പ്രമോഷനിടയിൽ ലാണ് താരം തന്‍റെ പ്രണയ ബന്ധത്തെകുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു മാധ്യമവുമായുള്ള അഭിമുഖത്തിൽ തന്‍റെ പ്രണയ ബന്ധത്തിന് എന്ത് പറ്റിയെന്ന ചോദ്യത്തിന് ഉത്തരമായി തന്നെ ഉപേക്ഷിച്ച് തന്റെ പഴയ കാമുകൻ ഓടിക്കളഞ്ഞുവെന്നും താൻ ഇംപള്‍സീവാണെന്നുമാണ് അയാള്‍ പറഞ്ഞതെന്ന് നടി പറഞ്ഞു.

also read : ലൈഫ് മിഷൻ: പ്രതിസന്ധികൾ ചർച്ച ചെയ്തു; നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും: മുഖ്യമന്ത്രി

‘എന്‍റെ പഴയ കാമുകന്‍ ഓടിക്കളഞ്ഞു. നീ ഭയങ്കര ഇംപള്‍സീവാണ്. എനിക്കിത് ചേരില്ല എന്നാണ് അയാള്‍ പറഞ്ഞത്. മറ്റൊരു കാരണം നീയൊരു നടിയാണ് എന്നതാണ്. എനിക്കത് ശരിയാകില്ല എന്നാണ് അവന്‍ പറഞ്ഞത്. വളരെ ഓര്‍ത്തഡോക്സായ പശ്ചാത്തലത്തില്‍ നിന്നാണ് അവന്‍ വരുന്നത് എന്നതിനാല്‍ ഞാന്‍ അവനെ കുറ്റം പറയുന്നില്ല. അവനെ വളര്‍ത്തിയത് അങ്ങനാണ്. എന്തായാലും ആ വിഷയം അങ്ങനെ അവസാനിച്ചത് നന്നായി. കാരണം ഭാവിയില്‍ ഒന്നിച്ച് ജീവിച്ച് ഞങ്ങള്‍ മക്കളെ വളര്‍ത്തുമ്പോള്‍ അയാള്‍ എങ്ങനെയായിരിക്കും മക്കളോട് പെരുമാറുക എന്ന് ഞാന്‍ ചിന്തിച്ചു’ മൃണാള്‍ പറഞ്ഞു.

also read : കോഴിക്കോട് വയനാട് തുരങ്കപാത പ്രവൃത്തികള്‍ വേഗത്തില്‍ ആക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

‘അംഗ് മച്ചോളി’യിൽ രാത്രി കാഴ്ച ശക്തിയില്ലാത്ത പാറു എന്ന യുവതിയായിട്ടാണ് മൃണാള്‍ എത്തുന്നത്. പാറു വിവാഹം കഴിക്കാന്‍ വരനെ തേടുന്നതും അതുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങളുമാണ് ചിത്രത്തില്‍. അതേ സമയം വിവാഹം കഴിക്കാന്‍ തനിക്ക് സിനിമയിലെ പാറുവിനെപ്പോലെ സമ്മര്‍ദ്ദം ഉണ്ടെന്ന് മൃണാള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ പറ്റിയൊരാളെ കിട്ടാനില്ലെന്നാണ് താരം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News