ഹയർ സെക്കൻഡറി പരീക്ഷാഫലം: എം ആർ എസുകളിൽ മികച്ച വിജയം

ഹയർ സെക്കൻഡറി പരീക്ഷയിൽ എം ആർ എസ് വിദ്യാർത്ഥികൾക്ക് മികച്ച വിജയം. പട്ടികവർഗ വികസന വകുപ്പിന് കീഴിൽ 15 എംആർഎസുകളിലായി പരീക്ഷ എഴുതിയ 1018 വിദ്യാർഥികളിൽ 841പേർ വിജയിച്ചു. 22 പേർക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചു. വടശ്ശേരിക്കര, ചാലക്കുടി, മൂന്നാർ, മലമ്പുഴ എംആർഎസുകൾ നൂറുമേനി നേടിയപ്പോൾ കട്ടേല, കാസറഗോഡ് എംആർഎസുകളിൽ സയൻസ് വിഷയങ്ങൾക്ക് 100%. വിജയവും ലഭിച്ചു.

Also Read: വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന് കെഎസ്ഇബി

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള 7 എം ആർ എസുകളിലെ 238 വിദ്യാർത്ഥികളിൽ 233 പേർ വിജയിച്ചു. ഏഴു പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പുന്നപ്ര, പീരുമേട്, വടക്കാഞ്ചേരി എം ആർ എസുകളിൽ നൂറുമേനി വിജയം ലഭിച്ചു. വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും മന്ത്രി കെ രാധാകൃഷ്ണൻ അഭിനന്ദിച്ചു.

Also Read: മദ്രസകളിലേക്ക് പോയ കുട്ടികളെയുള്‍പ്പെടെ പത്തോളം പേരെ കടിച്ചു; നാട്ടില്‍ ഭീതിപരത്തിയ നായ ഒടുവില്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News