എന്തൊരു ചിത്രമാണിത്, ‘ആവേശം’ ഉറപ്പായും കണ്ടിരിക്കണം: മൃണാല്‍ താക്കൂര്‍

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം തീയറ്റില്‍ ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി മൃണാല്‍ താക്കൂര്‍. ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം എന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. എന്തൊരു ചിത്രമാണിത്. എല്ലാം ഇഷ്ടപ്പെട്ടും. ആവേശം ഉറപ്പായും കണ്ടിരിക്കണം ഗയ്സ്.- എന്നാണ് മൃണാല്‍ കുറിച്ചത്.

Also Read: ചെന്നൈയിൽ പാർക്കിൽ കളിക്കവേ അഞ്ചു വയസുകാരിക്ക് റോട്ട്‌വീലർ നായകളുടെ ആക്രമണം; ഗുരുതര പരിക്ക്

ജീത്തു മാധവനേയും നസ്രിയയേയും താരം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. കൂടാതെ ഫഹദ് ഫാസിലിന്റെ പേര് ഹാഷ്ടാഗ് ആയും ചെര്‍ത്തിട്ടുണ്ട്. അതിനിടെ ചിത്രത്തിലെ ഒരു ക്ലിപ്പിനൊmrunal thakur praises fahadh faasils aaveshamപ്പമാണ് താരത്തിന്റെ പോസ്റ്റ്. കോളജ് വിദ്യാര്‍ത്ഥികള്‍ ആദ്യമായി രംഗനെ കാണുന്നതിന്റെ 30 സെക്കന്‍ഡാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

തീയറ്ററില്‍ നിന്നും ക്ലിപ്പ് ഷൂട്ട് ചെയ്യാന്‍ പാടില്ലെന്ന് എല്ലാവരെയും ഉപദേശിക്കുന്ന സിനിമക്കാര്‍ തന്നെ അത് ചെയ്താല്‍ എന്താകും സ്ഥിതിയെന്നാണ് പലരും ചോദിക്കുന്നത്. നസ്രിയ ഇത് പങ്കുവച്ചതും വിമര്‍ശിക്കപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News