ലാസ്റ്റ് സീസണ്‍ എങ്ങിനെ ആസ്വദിക്കുന്നു എന്ന് ചോദ്യം, ഇതിലും നല്ല മറുപടി സ്വപ്‌നങ്ങളില്‍ മാത്രം

പതിനാറാമത് ഐപിഎല്‍ സീസണ്‍ എം എസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആണെന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് തഗ്ഗ് മറുപടിയുമായി എത്തിയിരിക്കുകയാണ് ധോണി.

ടോസിനിടയില്‍ ഡാനി മോറിസണ്‍ ഇത് നിങ്ങളുടെ അവസാന ഐ.പി. എല്‍ ആണോ എന്ന് ചോദിച്ചു. എന്നാല്‍ ധോണി അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെ- ‘ നിങ്ങള്‍ തീരുമാനിച്ചോ ഇത് എന്റെ അവസാന സീസണ്‍ ആണെന്ന്, ഞാന്‍ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ട് ഇല്ലല്ലോ.”

ധോണിയുടെ അവസാന ഐപിഎല്‍ ആണെന്ന നിലയില്‍ നിരവധി ആരാധകരാണ് ചെന്നൈയുടെ കളി നടക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ ഇരച്ചു കയറുന്നത്. ധോണി എന്ന് അലറി വിളിച്ച് ആരാധകര്‍ ഇഷ്ട നായകനെ കാണാന്‍ എത്തുകയായിരുന്നു. എന്നാല്‍ ധോണിയുടെ മറുപടിയില്‍ നിന്ന് വരും സീസണിലും ധോണി ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News