മഞ്ഞുമ്മല്‍ ബോയ്‌സ് കാണാന്‍ ഒടുവില്‍ ധോണിയും കൂട്ടരും തിയേറ്ററില്‍; ആര്‍ത്തുവിളിച്ച് ആരാധകര്‍

200 കോടി ക്ലബിലെത്തിയ ആദ്യ മലയാള സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സ് ഇപ്പോഴും തിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത എന്നത് ചെന്നൈയിലെ സത്യം സിനിമാസില്‍ മഹേന്ദ്രസിംഗ് ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമംഗങ്ങളും ചിത്രം കാണാന്‍ തിയറ്ററിലെത്തിയെന്നതാണ്.  ദീപക് ചാഹര്‍ അടക്കമുള്ളവര്‍ക്കൊപ്പം  ധോണി പുറത്തു വരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Also Read: ഐപിഎല്‍ ഫൈനല്‍ ഇത്തവണ നരേന്ദ്രമേദി സ്റ്റേഡിയത്തില്‍ നടക്കില്ല; കാരണം ഇതാണ്

ആരാധകര്‍ ആവേശത്തോടെയാണ് ധോണിയെ വരവേറ്റത്. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ ധോണിയെ കാണാനും ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവിനെ ആറ് വിക്കറ്റിന് തകര്‍ത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയത്തുടക്കമിട്ടിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലും സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴ് പരിഭാഷയില്ലാതെ തന്നെ തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 50 കോടിയലിധം രൂപയാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News