ട്രാഫിക് പോലീസുകാരന്റെ ആഗ്രഹം സാധിച്ച് കൊടുത്ത് എം എസ് ധോണി

ഇഷ്ട താരങ്ങൾക്കൊപ്പം നിന്ന് സെൽഫി എടുക്കുക എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. എന്നാൽ ചില താരങ്ങൾ അതിന് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ മറ്റു ചിലർ ഇതിനോട് പൂർണമായും സഹകരിക്കുന്നവരാണ്.എന്നാലിപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം എസ് ധോണി ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ഫോട്ടോയെടുക്കുന്നതിനായി കാര്‍ നിർത്തിയ ചിത്രമാണ് വൈറലായിരിക്കുന്നത് . കാറിൽ ഇരിക്കുന്ന ധോണിയോടൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ പകർത്തിയ ഈ ചിത്രമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത് . പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

also read :കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട്

ആരാധകർ ഏറ്റെടുത്ത ഈ ചിത്രം ക്രീസിന് പുറത്തും ധോണി ഇപ്പോൾ താരമായിരിക്കുകയാണ്. ഐപിഎൽ തിരക്കുകൾ ഒഴിഞ്ഞതിനാല്‍ കുടുംബത്തോടൊപ്പം റാഞ്ചിയിലെ ഫാം ഹൗസിലാണ് ധോണിയിപ്പോൾ താമസിക്കുന്നത്.

also read :ഒമാനിൽ റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർ തൊഴിലാളികളെ താമസിപ്പിക്കരുത്; മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News