ധോണിയ്ക്ക് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്;വിശ്രമം എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും അവഗണിച്ച് താരം

2024 സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മഹേന്ദ്ര സിങ് ധോണി കളിക്കുന്നത് പരിക്കും വെച്ചുകൊണ്ടാണെന്ന് റിപ്പോര്‍ട്ടുകള്‍്. താരത്തിന്റെ കാലിലെ മസിലിന് പരിക്കേറ്റെന്നും അതിനാലാണ് അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ ഇത്ര താഴെ ഇറങ്ങുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈ സീസണിന്റെ തുടക്ക സമയത്താണ് ധോണിക്ക് പരിക്കേല്‍ക്കുന്നതെന്നും എന്നാല്‍ ടീമിന്റെ മറ്റൊരു വിക്കറ്റ് കീപ്പറായ ഡെവോണ്‍ കോണ്‍വെയും പരിക്കേറ്റ് പുറത്തായതിനാല്‍ വിശ്രമം എടുക്കാതെ കളിക്കാന്‍ ധോണി തീരുമാനിക്കുകയായിരുന്നുവെന്നുമാണ് സൂചന.

ALSO  READ :  ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബംഗാളില്‍ 50 ശതമാനത്തോളം പോളിങ്, ഏറ്റവും കൂടുതല്‍ മുന്‍ഷിദാബാദില്‍

കാലിന് പരിക്കുള്ള ധോണിക്ക് കൂടുതല്‍ ദൂരം ഓടാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കില്‍ നിന്ന് മുക്തനാവാന്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിച്ചെന്നും എന്നാല്‍ മരുന്നുകളുടെ സഹായത്തില്‍ മത്സരങ്ങള്‍ക്ക് ലഭ്യമാകാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ALSO READ ; അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

അതേ സമയം പരിക്കും വെച്ചുകൊണ്ട് കളിക്കുന്ന ധോണി ഈ സീസണില്‍ ഒന്‍പത് കളികളില്‍ നിന്ന് 224.48 ബാറ്റിങ് ശരാശരിയില്‍ 110 റണ്‍സ് നേടിയിട്ടുണ്ട്. പല കളികളിലും ആരാധകരെ ത്രസിപ്പിക്കുന്ന ചെറിയ വെടിക്കെട്ടുകള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ധോണി ഈ സീസണില്‍ ബാറ്റിങ്ങ് ഓര്‍ഡറില്‍ താഴെയിറങ്ങുന്നതിനെതിരെ മുന്‍താരങ്ങളടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News