റോൾസ് റോയ്‌സിൽ എംഎസ് ധോണി;വീഡിയോ വൈറൽ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. അതുകൊണ്ടുതന്നെ താരത്തിന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ എന്തെങ്കിലും സോഷ്യൽ മീഡിയയിൽ പ്രചരിച്ചാൽ ആരാധകർക്കിടയിൽ അത് വളരെയധികം വൈറലാകാറുണ്ട്.

ഇപ്പോഴിതാ 1980 റോൾസ് റോയ്‌സിൽ റാഞ്ചിയിലെ റോഡിലൂടെ സഞ്ചരിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു ആരാധകൻ പകർത്തിയ ധോണിയുടെ ഈ വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്‌തു.

ALSO READ: ഷാരൂഖിനൊപ്പം സിനിമകൾ;സൽമാൻ ഖാനൊപ്പം അഭിനയിക്കാതെ ദീപിക

വാഹനങ്ങളോടുള്ള ധോണിയുടെ ഇഷ്‌ടം ഏറെ പ്രശസ്‌തമാണ്. ആഡംബര,വിന്റേജ് കാറുകളുടെ ഒരു വലിയ കളക്ഷൻ തന്നെ ധോണിക്കുണ്ട്. കാവസാക്കി നിഞ്ച, ഡ്യുക്കാട്ടി, ഹാർലി ഡേവിഡ്‌സൺ തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടെ കുറഞ്ഞത് 15 ഹൈ-എൻഡ് കാറുകളും 70 ബൈക്കുകളും അദ്ദേഹത്തിന്റെ ഗാരേജിൽ ഉണ്ട്.

ALSO READ: ചലച്ചിത്ര പുരസ്‍കാര തുക ട്രസ്റ്റിന് നൽകാൻ നടൻ അലൻസിയർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News