ക്യാപ്റ്റൻ കൂളിന്റെ നീളൻ മുടി വീണ്ടും; വൈറലായി പുതിയ ഫോട്ടോ

എം എസ്ധോണിയുടെ പുതിയ ചിത്രം വൈറലാകുന്നു. സോഷ്യൽ മീഡിയയിലടക്കം ക്യാപ്റ്റൻ കോളിന്റെ ചിത്രം സ്റ്റാറ്റസ് ആയും സ്റ്റോറിയായുമൊക്കെ ഇപ്പോൾ ശ്രദ്ധനേടുകയാണ്.പഴയ ലുക്കിൽ ധോണിക്ക് നീണ്ട മുടിയായിരുന്നു. ഇടക്ക് ഈ ഹെയർ സ്റ്റൈൽ ഒക്കെ ധോണി മാറ്റിയിരുന്നു. ഇപ്പോഴിതാ വൈറലാകുന്ന ഫോട്ടോയിൽ പഴയ അതെ മുടിയുമായി ധോണി പുത്തൻ സ്റ്റൈലിൽ എത്തിയിരിക്കുകയാണ്.

ALSO READ:2030 ലോകകപ്പ്; മൂന്ന് രാജ്യങ്ങളിൽ നടത്തുവാൻ തീരുമാനിച്ച് ഫിഫ

സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ആലിം ഹക്കീം സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രമാണിത്. അദ്ദേഹമാണ് ധോണിയുടെ ഈ സ്റ്റൈലിനു പിന്നിലെ ലുക്കിൽ.കഴിഞ്ഞ ഐപിഎൽ സീസൺ സമയത്ത് ഒരു ആരാധകൻ അയച്ചു കൊടുത്ത നീണ്ട മുടിയോടു കൂടിയ ധോണിയുടെ ചിത്രം ധോണി തന്നെ ആലിം ഹക്കിമിന് കാണിച്ചിരുന്നു.

ALSO READ:പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദേശ പഠന സ്കോളര്‍ഷിപ്പ്; ഒഡെപ്പെക്ക് തയ്യാറാക്കിയ വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്തു

ഈ ചിത്രത്തിലേതു പോലെ മുടി നീട്ടിയാൽ നന്നായിരിക്കുമെന്ന് ഇരുവർക്കും തോന്നിയതിനു പിന്നാലെയാണ് മുടി വെട്ടരുതെന്ന് താരം തീരുമാനിച്ചത്. മുടി നീണ്ടതിന് ശേഷം ആലിം ഹക്കീം ധോണിയെ ഈ ലുക്കിൽ എത്തിച്ചു. നിരവധി കമന്റുകളാണ് ഫോട്ടോക്ക് കിട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News