‘വീ വാണ്ട് ധോണി’, ഇത്രയും ആരാധകരുള്ള ഒരു ക്രിക്കറ്റർ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല; ആർത്തിരമ്പി ആരാധകർ; തലവര മാറ്റുന്ന ‘തല’

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഐ പി എല്ലിൽ ചെന്നൈയ്ക്ക് വേണ്ടി ധോണി ബാറ്റുയർത്തുന്നുണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും തൻ്റെ ടീമിനെ തകർച്ചകളിൽ നിന്ന് പിടിച്ചുയർത്താൻ തക്ക മനശക്തി ധോണിക്കുണ്ട്. ഐ.പി.എല്‍ 2024ലെ 29ാം മത്സരത്തിലും ധോണിയുടെ ആ മാജിക് തന്നെയാണ് സംഭവിച്ചത്.

ALSO READ: ‘ഹോർമോണൽ‌ ഇഷ്യു ഉള്ളവർക്ക് സ്ഥിരം ചെയ്യുന്ന വർക്ക് ഔട്ടിന്റെ മൂന്നിരട്ടി ചെയ്താലെ ഫലം കിട്ടു’, കമന്റ് ബോക്സിലെ സദാചാര വാദികളോട് മാളവിക

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിലേക്കെത്തുമ്പോൾ , വെറും നാല് പന്ത് നേരിടാന്‍ വേണ്ടിയാണ് ധോണി ക്രീസിലെത്തിയത്. സ്‌ട്രൈക്കിലെത്തി നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടിയാണ് ധോണി തുടങ്ങിയത്. ഓവറിലെ അടുത്ത പന്ത് മീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെയും അഞ്ചാം പന്ത് ഡീപ് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ അതിര്‍ത്തി കടന്നപ്പോള്‍ അവസാന പന്തില്‍ ഡബിളോടി ധോണി ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

ALSO READ: ‘മലയാളത്തിൽ മാറ്റത്തിന്റെ തുടക്കമിട്ടത് ആ മമ്മൂട്ടി ചിത്രം’, ഇന്നും രണ്ടാം ഭാഗത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നു; വിനീത് ശ്രീനിവാസൻ

നാല് പന്തില്‍ മൂന്ന് സിക്‌സറിന്റെ അകമ്പടിയോടെ 20 റണ്‍സാണ് ധോണി നേടിയത്. ഇതോടെ 500.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് കരിയറിലെ 250ാം ഐ.പി.എല്‍ മത്സരത്തില്‍ ധോണി തന്റെ ബാറ്റിംഗ് അവസാനിപ്പിച്ചത്. ഈ ബാറ്റിങ്ങിലൂടെ ഒരു ഐ.പി.എല്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് എന്ന നേട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News