‘തമിഴിലെ ഒരു തെറിയും ഞാന്‍ സാക്ഷിയെ പഠിപ്പിച്ചിട്ടില്ല’; ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ധോണി

താന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ചെന്നൈയുമായുള്ള സ്‌നേഹം തുറന്നു പറഞ്ഞ് മഹേന്ദ്ര സിംഗ് ധോണി. ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ചെന്നൈ പിന്നീട് തനിക്ക് ഏറ്റവും പ്രിയപ്പെട്ട നഗരമായി മാറിയെന്ന് ധോണി പറഞ്ഞു. ധോണി എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ഭാര്യ സാക്ഷിയെക്കുറിച്ചും ധോണി സംസാരിച്ചു.

Also Read- ദേഹത്ത് വീണത് ഏഴ് ഗ്ലാസ് പാളികള്‍; എറണാകുളത്ത് അതിഥി തൊഴിലാളി മരിച്ചു

വീട്ടിലെ ബോസ് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. നമ്മള്‍ ഒരു സിനിമ നിര്‍മിക്കാന്‍ പോകുകയാണെന്ന് ഭാര്യ പറഞ്ഞപ്പോള്‍ താന്‍ ഗെയിം കളിക്കുകയായിരുന്നുവെന്ന് ധോണി പറഞ്ഞു. തമിഴിലെ തെറിവാക്കുകള്‍ അറിയാമെന്ന് ഭാര്യ പറഞ്ഞു. താനൊരു തമിഴ് തെറിയും അവളെ പഠിപ്പിച്ചിട്ടില്ല. തമിഴില്‍ ഒരു മോശം വാക്കും തനിക്ക് അറിയില്ലെന്നു തന്നെ കാരണം. മറ്റുചില ഭാഷകളിലുള്ള തെറികള്‍ തനിക്ക് അറിയാമെന്നും ധോണി പറഞ്ഞു.

Also Read- പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രം അബുദാബിയില്‍; അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുറക്കും

ചെന്നൈയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ധോണി മനസുതുറന്നു. തന്റെ ടെസ്റ്റ് അരങ്ങേറ്റം ചെന്നൈയിലായിരുന്നു. ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്‌കോറും ചെന്നൈയിലാണ്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രം ലോഞ്ച് ചെയ്യുന്നതും ചെന്നൈയിലാണ്. ചെന്നൈ തനിക്ക് വളരെ പ്രധാനപ്പെട്ട നഗരമാണ്. 2008ല്‍ ഐ.പി.എല്‍ തുടങ്ങുമ്പോള്‍ എന്നെ ദത്തെടുത്തതാണ് ഈ നഗരം. തമിഴ്നാടിനോടുള്ള ആത്മബന്ധം കാരണമാണ് ആദ്യചിത്രം തമിഴില്‍ തന്നെ നിര്‍മിച്ചതെന്നും താരം വെളിപ്പെടുത്തി.

തമിഴിലുള്ള എല്‍.ജി.എം(ലെറ്റ്സ് ഗെറ്റ് മാരീഡ്) ആണ് ധോണി എന്റര്‍ടെയിന്‍മെന്റിന് കീഴില്‍ പുറത്തിറക്കുന്ന ആദ്യചിത്രം. ഹരീഷ് കല്യാണ്‍ ആണ് ചിത്രത്തില്‍ നായകന്‍. ഇവാന, നാദിയ മൊയ്ദു, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News