‘തല മാറി’; ചെന്നൈ സുപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ധോണി

ഐപിഎല്‍ തുടങ്ങാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് എം എസ് ധോണി. റിതുരാജ് സിങാണ് പകരം നായക സ്ഥാനത്തെത്തുന്നത്.

2008 മുതല്‍ സിഎസ്‌കെയുടെ ക്യാപ്റ്റന്‍ ആയിരുന്നു ധോണി. അഞ്ച് തവണ ധോണിയുടെ കീഴില്‍ ചെന്നൈ കീരീടം നേടിയിരുന്നു. കഴിഞ്ഞ സീസണിലും ചെന്നൈയായിരുന്നു ജേതാക്കള്‍. 2022ല്‍ സീസണിന്റെ തുടക്കത്തില്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയിരുന്നെങ്കിലും പിന്നീട് ധോണിയെ തന്നെ ക്യാപ്റ്റനാക്കി.

2020 ഓഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. ഈ സീസണോടെ ധോണി ഐപിഎല്ലില്‍നിന്ന് വിരമിക്കുമെന്നും അങ്ങനെയെങ്കില്‍ ചെന്നൈ പുതിയ നായകനെ നിയമിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News