ധോണിയെ കണ്ട് പഠിക്കണം, ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് രൂക്ഷ വിമര്‍ശനം

കുറച്ചു നാളുകളായി ഇന്ത്യന്‍ ടീമിനെ കുറിച്ചും താരങ്ങളുടെ പ്രകടനങ്ങളെ കുറിച്ചും നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുതിര്‍ന്ന താരമായ രവിചന്ദ്രന്‍ അശ്വിനും ഇപ്പോ‍ഴത്തെ ഇന്ത്യന്‍ ടീമിന്‍റെ ഡ്രസിംഗ് റൂമിനകത്തെ വിഷയങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ടീമിനുള്ളില്‍ മുമ്പത്തെ പോലെ സൗഹൃദങ്ങളില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. അത് ശരിവയ്ക്കുന്ന കാ‍ഴ്ചയാണ് ഇന്ത്യ വിന്‍ഡീസ് മൂന്നാം ടി20 മത്സരത്തില്‍ കണ്ടതെന്നാണ് ആരാധകരുടെ പക്ഷം.

മത്സരം ജയിക്കാൻ രണ്ടു റൺസ് മാത്രം വേണ്ടപ്പോൾ 49 റൺസെടുത്ത് അർധ സെഞ്ചറിക്ക് അരികെ നിൽക്കുകയായിരുന്ന തിലക് വർമയ്ക്ക് പാണ്ഡ്യ സ്ട്രൈക്ക് നൽകിയില്ലെന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. മത്സരത്തിൽ പന്തുകൾ ആവശ്യത്തിന് ബാക്കി നിൽക്കുമ്പോഴും തിലകിന് അവസരം ഒരുക്കാതെ ഹാർദിക് പാണ്ഡ്യ സിക്സടിച്ച് കളി ജയിപ്പിക്കുകയായിരുന്നു.

ALSO READ: മെസി മയാമിയിലെത്തി; വിമര്‍ശിച്ച ഗോള്‍കീപ്പറെ പുറത്താക്കി ഡേവിഡ് ബെക്കാം

2014 ൽ ഇത്തരമൊരു സാഹചര്യത്തിൽ ധോണി കൊഹ്ലിക്ക് അവസരം നല്‍കാനായി റണ്‍സെടുക്കാതെ നിന്നത് ചൂണ്ടിക്കാട്ടിയാണ് ഹാര്ർദ്ദിക്കിനെതിരെ ആരാധകര്‍ തിരിഞ്ഞത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2014ൽ നടന്ന ട്വന്റി20 മത്സരത്തിൽ ജയിപ്പിക്കാമായിരുന്നിട്ടും വിരാട് കൊഹ്ലിക്ക് അവസരം നൽകുകയാണു ധോണി ചെയ്തത്. ഇന്ത്യയ്ക്ക് ജയിക്കാൻ ഒരു റൺ മാത്രം വേണ്ടപ്പോൾ 19–ാം ഓവറിൽ ധോണി പന്ത് പ്രതിരോധിച്ചു നിൽക്കുകയായിരുന്നു. അർധ സെഞ്ചറി നേടി വിജയവഴിയൊരുക്കിയ കോലി തന്നെ കളി ജയിപ്പിക്കണമെന്നതായിരുന്നു ധോണിയുടെ നിലപാട്.

ഹാർദിക് പാണ്ഡ്യയ്ക്ക് മാതൃകയാക്കാമെന്ന് പറഞ്ഞു സംഭവത്തിന്റെ വിഡിയോ ആരാധകർ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നുണ്ട്. സഹതാരങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കണമെന്ന് ധോണിയിൽനിന്ന് ഹാർദിക് പാണ്ഡ്യയ്ക്കു പഠിക്കാമെന്നും ചില ആരാധകർ സമൂഹമാധ്യമത്തിൽ ഉപദേശിച്ചു.

ALSO READ: മൂന്നാം ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് ജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News