സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റിന് രണ്ട് കോടി; 20 ബ്രാന്‍ഡുകളില്‍ നിന്ന് സമ്പാദിക്കുന്നത് കോടികള്‍; ധോണിയുടെ സ്വത്ത് മൂല്യം 1000 കോടി കടന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ സ്വത്ത് മൂല്യം ആയിരം കോടി കടന്നു. 1040 കോടിയാണ് ധോണിയുടെ സ്വത്ത് മൂല്യം.  ക്രിക്കറ്റിന് പുറമേ വിവിധ മേഖലകളില്‍ നിന്ന് കോടികളാണ് ധോണി സമ്പാദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ധോണി പങ്കുവെയ്ക്കുന്ന ഒരു പോസ്റ്റിന് ഒരു കോടി മുതല്‍ രണ്ട് കോടി വരെയാണ് ലഭിക്കുന്നത്. ഇരുപത് ബ്രാന്‍ഡുകള്‍ക്കായി താരം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഓരോരുത്തരില്‍ നിന്ന് നാല് മുതല്‍ ആറ് കോടി രൂപവരെയാണ് ധോണി വാങ്ങുന്നത്. ഇതിന് പുറമേ റിയല്‍ എസ്റ്റേറ്റ് ബിസിനസിലും താരം സജീവമാണ്.

Also Read- മൊബൈല്‍ മോഷ്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്ക്; 22കാരിക്ക് ദാരുണാന്ത്യം 

നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമാണ് ധോണി കളിക്കുന്നത്. ക്രിക്കറ്റിന് പുറത്തുനിന്നാണ് ധോണിയുടെ വരമാനത്തിലേറെയും. സോഷ്യല്‍ മീഡിയയാണ് അതില്‍ പ്രധാനപ്പെട്ടത്. ഇതിന് പുറമേ ജന്മനാടായ റാഞ്ചിയില്‍ ധോണിക്ക് ഫാം ഹൗസുണ്ട്. ഐപിഎല്‍ തിരക്കുകള്‍ കഴിഞ്ഞാല്‍ ഇവിടെയാണ് ധോണിയും കുടുംബവും താമസിക്കുന്നത്. ഡെറാഡൂണിലെ ധോണിയുടെ ആഡംബര വീടിന്റെ വില 17.8 കോടി രൂപയാണ്.

Also Read- ചോക്ലേറ്റും 10 രൂപയും നൽകി കൂട്ടബലാത്സംഗം; 10 വയസ്സുകാരനടക്കം അഞ്ച് കുട്ടികൾ പിടിയിൽ

ഇതിന് പുറമേ സ്‌പോര്‍ട്‌സ് കമ്പനികളില്‍ ധോണിക്ക് നിക്ഷേപങ്ങളുണ്ട്. റാഞ്ചിയിലെ ഫാമില്‍ ബൈക്കുകളുടേയും ആഡംബര കാറുകളുടേയും ശേഖരം തന്നെയുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ ക്യാപ്റ്റനായ ധോണിക്ക് ഒരു സീസണില്‍ കിട്ടുന്നത് 12 കോടി രൂപയാണ്. ധോണി എന്റര്‍ടെയിന്‍മെന്റ് എന്നാണ് താരത്തിന്റെ സിനിമാ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. മഹി റെസിഡന്‍സി എന്ന ഹോട്ടലും സ്വന്തമായുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News