ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാക്കപ്പെട്ട എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിൽ വീണ്ടും ലൈവ്. ചാനൽ സിഇഒ ഷുഹൈബാണ് പുതിയ വീഡിയോയുമായി രംഗത്ത് വന്നത്.
ചാനൽ കുറച്ചു ദിവസം നിശ്ശബ്ദമാക്കപ്പെട്ടത് മൌനം പാലിക്കേണ്ട ഘട്ടമായിരുന്നതിനാലാണെന്നും വരുന്ന ആരോപണങ്ങളെല്ലാം സത്യമല്ലെന്നും എംഎസ് സൊല്യൂഷൻസ് ചാനലിനെതിരെ ചില വൻകിട പ്ലാറ്റ്ഫോമുകൾ നടത്തുന്ന നീക്കമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് സിഇഒ ഷുഹൈബ് വിവാദങ്ങൾക്ക് മറുപടിയായി പറഞ്ഞു.
ALSO READ: കോളജ് വിദ്യാർഥിനിയോട് മോശമായി പെരുമാറി, കൊച്ചിയിൽ വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ കയ്യാങ്കളി
റിട്ട. അധ്യാപകരാണ് ചോദ്യ പേപ്പർ ചോർച്ചയ്ക്ക് പിന്നിലെന്ന് അഭിപ്രായപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും പൊതുവിദ്യാഭ്യാസത്തെയും നിയമപാലകരെയും താൻ ബഹുമാനിക്കുന്നെന്നും നിയമനടപടികൾക്ക് വിധേയമാകുമെന്നും തുടർന്ന് ഷുഹൈബ് തൻ്റെ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, എസ്എസ്എൽസി വിദ്യാർഥികളുടെ നാളത്തെ കെമിസ്ട്രി പരീക്ഷാ ചോദ്യങ്ങൾ വിശകലനം ചെയ്യുന്നതായിരുന്നു സിഇഒ ഷുഹൈബിൻ്റെ ഇന്നത്തെ വീഡിയോ. രാത്രി 8 മണിയോടെ ആരംഭിച്ച ലൈവ് വീഡിയോക്ക് 33000 ത്തോളം കാണികളായിരുന്നു തൽസമയം ഉണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here