വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങി ലോകത്തിലെ മുന്‍നിര ഷിപ്പിങ് കമ്പനിയുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ‘എംഎസ്‌സി ഡയാല’

വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങി ലോകത്തെ പടുകൂറ്റന്‍ ചരക്ക് കപ്പലിലൊന്നായ ‘എംഎസ്‌സി ഡയാല’. ലോകത്തെ തന്നെ മുന്‍നിര ഷിപ്പിങ് കമ്പനിയായ എംഎസ്‌സിയുടെ കൂറ്റന്‍ കപ്പലാണ് രാജ്യാന്തര തുറമുഖമായ വിഴിഞ്ഞത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കപ്പല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിഴിഞ്ഞത്തെത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

ALSO READ: ഒരു മാസം മുന്‍പ്‌ ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് വീണ്ടും അതിശക്തമായ മഴ; 30 ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

13,988 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന് 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമാണുള്ളത്.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ‘ലോ’ എന്ന തുറമുഖത്തു നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. മുംബൈയിലെ നവഷേവ തുറമുഖമാണ് കപ്പലിന്റെ അടുത്ത ലക്ഷ്യമായി കാണിച്ചിട്ടുള്ളതെങ്കിലും യാത്രാ മധ്യേയോ, മടങ്ങി വരുമ്പോഴോ കപ്പല്‍ വിഴിഞ്ഞത്തെത്തും എന്നാണ് സൂചന.

ALSO READ: വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ്ണ തട്ടിപ്പ് കേസ്; മുഖ്യ പ്രതി മധ ജയകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ലോകത്തിലെ തന്നെ കൂറ്റന്‍ ചരക്കു കപ്പലുകളിലൊന്നായ ഡയാലയ്‌ക്കൊപ്പം ഫീഡല്‍ കപ്പലുകളും വിഴിഞ്ഞത്ത് എത്തുന്നുണ്ടെന്നും വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News