എംഎസ്‌സി ഏരിസ് കപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവത്തിൽ ജീവനക്കാർ മോചിതരായിട്ടില്ലെന്ന് വെളിപ്പെടുത്തൽ. കോഴിക്കോട് സ്വദേശി ശ്യാം നാഥിൻ്റെ പിതാവാണ് മകന്റെ മോചനത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. ഫോൺ ഉൾപ്പെടെ ഇറാൻ്റെ കസ്റ്റഡിയിലാണെന്നും, അവർ അനുവദിക്കുന്ന സമയത്ത് മാത്രമാണ് മകനുമായി ബന്ധപ്പെടാൻ പറ്റുന്നതെന്നും ശ്യാമിന്റെ പിതാവ് പറഞ്ഞു.
എംബസിയെ കാര്യങ്ങൾ ബോധിപ്പിച്ചിരുന്നുവെന്ന് പറഞ്ഞ ജീവനക്കാരന്റെ പിതാവ് വിശ്വനാഥൻ പ്രധാനമന്ത്രിക്ക് ഇമെയിൽ വഴി പരാതി അയച്ചിട്ടും മോചനം നീളുകയാണെന്നും, അതുകൊണ്ട് തന്നെ ആശങ്കയിലാണെന്നും പ്രതികരിച്ചു.
അതേസമയം, ഇറാൻ കപ്പൽ വിട്ട് നൽകിയതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ലെന്ന് കപ്പലിലെ പാലക്കാട് സ്വദേശി സുമേഷിൻ്റെ പിതാവ് ശിവരാമൻ പറഞ്ഞു. സുമേഷ് ഇന്നലെ രാത്രി വിളിച്ചപ്പോഴും മോചനവുമായി ബന്ധപ്പെട്ട വിവരം പറഞ്ഞില്ലെന്നും, എല്ലാവരെയും മോചിപ്പിച്ചെന്ന വിവരം അറിയുന്നത് വാർത്തകളിലൂടെയാണെന്നും പ്രതികരിച്ചു. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള നടപടികൾ കാര്യക്ഷമമല്ലെന്ന് വിമർശിച്ച അദ്ദേഹം, വിദേശകാര്യ മന്ത്രിയൊന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here