വിജയവഴിയിൽ നങ്കൂരമിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. MSCയുടെ കൂറ്റൻ മദർ ഷിപ്പ് രണ്ടു ദിവസത്തിനകം തുറമുഖത്തേക്ക് എത്തും. ആദ്യമായാണ് രാജ്യത്ത് ഇത്രയും വലിയ ചരക്ക് കപ്പൽ നങ്കൂരമിടുന്നത്. പൂർണമായി കമ്മീഷൻ ചെയ്യുന്നതോടുകൂടി വിഴിഞ്ഞം തുറമുഖം ലോക ശ്രദ്ധ നേടും.
ALSO READ: സംസ്ഥാന ധനമന്ത്രിമാരുടെ കോൺക്ലേവ് നാളെ തിരുവനന്തപുരത്ത് നടക്കും
399 മീറ്റർ നീളവും 61 മീറ്റർ വീതിയും 24,116 ടിഇയു കണ്ടയ്‌നറുകൾ വഹിക്കാൻ ശേഷിയുമുള്ള MSCയുടെ കൂറ്റൻ മദർ ഷിപ്പ് ക്ലോഡ് ജിറാൾട്ടറ്റാണ് രണ്ടു ദിവസത്തിനകം തുറമുഖത്ത് നങ്കൂരമിടുന്നത്. മലേഷ്യയിൽനിന്ന് പോർച്ചുഗലിലേക്കുള്ള യാത്രാ മധ്യേയാണ് കപ്പൽ വിഴിഞ്ഞത്ത് അടുക്കുന്നത്. 16.7 മീറ്ററാണ് ഇതിന്റെ ഡ്രാഫ്റ്റ്. അതേസമയം, കഴിഞ്ഞദിവസം എംഎസ്‌സിയുടെ കെയ്ലി വിഴിഞ്ഞത്ത് എത്തിയിരുന്നു. 16.5 മീറ്ററാണ് ഇതിന്റെ ഡ്രാഫ്റ്റ്. എംഎസ്സിയുടെ മറ്റൊരു കപ്പൽ സുവാപെ ഇന്ന് വൈകിട്ടോടെ തീരത്തടുക്കും. കെയ്‌ലി പോയശേഷമായിരിക്കും ഇതിൻ്റെ ബർത്തിങ്ങ് നടക്കുക. തുറമുഖം പൂർണ്ണമായി കമ്മീഷൻ ചെയ്യുന്നതോടുകൂടി ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞ മാറുമെന്നത് തീർച്ചയാണ്.
ALSO READ: മാമി തിരോധാന കേസ്: മൊഴിയെടുപ്പ് തുടരും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here