സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാജവാർത്തകളെന്ന് വ്യകത്മാക്കി വിദ്യാർത്ഥികൾ രംഗത്ത്. സംഭവത്തിന്റെ പേരിൽ എസ് എഫ് ഐ യെ എന്തിന് കുറ്റപ്പെടുത്തുന്നുവെന്ന് എം എസ് എഫ് പ്രവർത്തകൻ ഷാഹിദ് കൈരളി ന്യൂസിനോട് ചോദിച്ചു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും, സിദ്ധാർത്ഥിനോട് കാണിച്ചത് ക്രൂരതയാണെന്നും, ഷാഹിദ് പറഞ്ഞു.
സിദ്ധാർഥ് ദിവസങ്ങളോളം മർദ്ദനത്തിന് ഇരയായിട്ടില്ലെന്ന് ഹോസ്റ്റൽ വിദ്യാർത്ഥികൾ വ്യക്തമാക്കി. ഹോസ്റ്റലിലോ ക്യാമ്പസിലോ റാഗിംഗ് ഇല്ലെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സിദ്ധാർഥനെ പട്ടിണിക്കിട്ടിട്ടില്ലെന്ന് വെളിപ്പെടുത്തിയ വിദ്യാർത്ഥികൾ സിദ്ധാർഥന്റെ മുറിയിൽ കൊണ്ടുപോയി ഭക്ഷണം നൽകിയിരുന്നുവെങ്കിലും കഴിച്ചിരുന്നില്ലെന്നും, കോളജ് ആന്റി റാഗിങ് സ്ക്വാഡിന്റെ കണ്ടെത്തലുകൾ തെറ്റാണെന്നും വ്യക്തമാക്കി.
അതേസമയം, ഇത്രനാൾ പ്രതികരിക്കാതിരുന്നത് സിദ്ധാർഥന്റെ മരണത്തിലുള്ള ഞെട്ടൽ വിട്ടുമാറാത്തതിനാലാണെന്നും, സിദ്ധാർത്ഥിന്റെ മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നിർഭാഗ്യകരമാണെന്നും, പൊലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here