കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് സ്റ്റുഡൻ്റ് യൂണിയൻ ഓഫിസിന് നേരെ എംഎസ്എഫ് ആക്രമണം

MSF

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് സ്റ്റുഡൻ്റ് യൂണിയൻ ഓഫിസിന് നേരെ എംഎസ്എഫ് ആക്രമണം.ഓഫിസ് എംഎസ്എഫ് അടിച്ചു തകർത്തു.പുറത്ത് നിന്ന് എത്തിയ എം എസ് എഫ് പ്രവർത്തകർ ആക്രമണത്തിന് നേതൃത്വം നൽകിയതായി എസ്എഫ്ഐ ആരോപിച്ചു.

യൂണിവേഴ്സിറ്റി കാർണിവലിൻ്റെ സമാപനദിവസമാണ് എംഎസ്എഫ്
സ്റ്റുഡൻ്റ് യൂണിയൻ ഓഫിസിനുള്ളിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.
ഫ്ളക്സ് ബോർഡ് വെച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് ആയിരുന്നു ഏകപക്ഷീയമായ എം എസ്എഫ് ആക്രമണം.പെൺകുട്ടികൾക്ക് ഉൾപ്പെടെ ആക്രമണത്തിൽ പരുക്കേറ്റു.

ALSO READ; എഴുത്തച്ഛൻ പുരസ്കാരം എൻഎസ് മാധവന് മുഖ്യമന്ത്രി സമ്മാനിച്ചു

ഡിപ്പാർട്മെൻ്റ് യൂണിയൻ ഓഫിസിലെ ഉപകരഞങ്ങൾ എംഎസ്എഫ് പ്രവർത്തകർ അടിച്ചു തകർക്കുകയായിരുന്നു.എംഎസ്എഫ് ജില്ല നേതാവായ പി.കെ മുബഷീർ,
ജില്ല ജനറൽ സെക്രട്ടറി വഹാബ്,ജില്ല സെക്രട്ടറി കബീർ എന്നിവർ ആക്രമണത്തിന് നേതൃത്വം നൽകിയതായി എസ് എഫ് ഐ ആരോപിച്ചു.സമാധാന അന്തരിക്ഷത്തിൽ കഴിയുന്ന യൂണിവേഴ്സിറ്റിയെ അക്രമകളമാക്കാനാണ് എം എസ് എഫ് ശ്രമമെന്നും എസ്എഫ്ഐ നേതാക്കൾ ചൂണ്ടികാട്ടി.

ENGLISH NEWS SUMMARY: MSF attack on Calicut University department student union office. MSF destroyed the office. MSF activists who came from outside led the attack.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News