തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച് എംഎസ്എഫ്, മത്സരിച്ചത് പഞ്ചായത്തിലെ കരാര്‍ ജീവനക്കാരന്‍

കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎസ്എഫ് നേതാവ് പഞ്ചായത്തിലെ കരാര്‍ ജീവനക്കാരന്‍. എംഎസ്എഫ് പാലക്കാട് ജില്ലാ സെക്രട്ടറി അമീന്‍ റാഷിദാണ് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചത്. യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ കരാര്‍ ജീവനക്കാരനാണ് അമീൻ.

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ കരാര്‍ ജീവനക്കാരനായ അമീൻ കഴിഞ്ഞ രണ്ടു വർഷമായി പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്‍റാണ്. സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയെന്ന പേരിലാണ് ഇയാള്‍ മത്സരിച്ച് ജയിച്ചത്.

സര്‍വകാശാല നിയമം ലംഘിച്ചാണ് അമീനിനെ എംഎസ്എഫ് മത്സരിപ്പിച്ചത്. കൈരളിന്യൂസാണ് എംഎസ്എഫിന്‍റെ കൃത്ര്യമം പുറത്തുകൊണ്ടുവന്നത്.

ALSO READ: കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് ഹൈവേ വരുന്നു, 2027 ല്‍ യാഥാര്‍ത്ഥ്യമാകും

കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റിലേയ്ക്ക് എംഎസ്എഫ് മത്സരിപ്പിച്ചത് മുസ്ലീം ലീഗ് നേതാവിനെയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ക‍ഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

സെനറ്റിലേയ്ക്ക് എംഎസ്എഫ് മത്സരിപ്പിച്ചതും വിജയിപ്പിച്ചതും ലീഗ് ഭരിക്കുന്ന തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലെ പ്രൊജക്റ്റ്‌ അസിസ്റ്റന്‍റ്  തസ്തികയിൽ ജോലി ചെയ്യുന്ന ലീഗ് നേതാവിനെയാണെന്നും വിദ്യാർത്ഥി അല്ലാത്ത, ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാരനെ വിദ്യാർത്ഥിയാണെന്ന് വ്യാജമായി ചമച്ച് സെനറ്റിൽ എത്തിച്ച ‘പി.എം.എ സലാം മോഡൽ ‘ തട്ടിപ്പ് മാധ്യമങ്ങൾ പ്രൈം ടൈം ചർച്ച ചെയ്യുമെന്ന് കരുതില്ലെന്നും ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചു. കെ.എസ്.യുവിന്‍റെ സംസ്ഥാന കൺവീനർ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി തൊഴിൽ നേടിയതായും അദ്ദേഹം പറഞ്ഞു.

ALSO READ: ശബരിമല കാണിക്ക മോഷണം; പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News