കാലിക്കറ്റ് സര്‍വകലാശാലയില്‍ എംഎസ്എഫ് സെനറ്റ് അംഗത്തെ അയോഗ്യനാക്കി

കാലിക്കറ്റ് സര്‍വകലാശാലയില്‍ സെനറ്റ് അംഗത്തെ അയോഗ്യനാക്കി. എംഎസ്എഫ് ജില്ലാ സെക്രട്ടറി അമീന്‍ റാഷിദിനെയാണ് അയോഗ്യനാക്കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് അയോഗ്യത.

also read- തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

അമീന്‍ റാഷിദ് റെഗുലര്‍ റെഗുലര്‍ വിദ്യാര്‍ഥിയല്ലെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ പരാതി നല്‍കിയിരുന്നു. ഇയാള്‍ പഞ്ചായത്തില്‍ കരാര്‍ ജീവനക്കാരനാണെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

also read- ആലപ്പുഴ മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 13.83 കോടി

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ കരാര്‍ ജീവനക്കാരനാണ് അമീന്‍. പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോള്‍ സീ ഡാക് കോളേജില്‍ ബിഎക്ക് ചേര്‍ന്ന അമീന്‍ റെഗുലര്‍ വിദ്യാര്‍ഥിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സെനറ്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് പരാതി ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News