വ്യാജരേഖ നിർമ്മാണത്തിൽ എം എസ് എഫ് സംസ്ഥാന നേതൃത്വത്തിൻ്റെയും സീഡാക് കോളേജ് അധികൃതരുടെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Also Read: കാലിക്കറ്റ് സര്‍വകലാശാലയില്‍ എംഎസ്എഫ് സെനറ്റ് അംഗത്തെ അയോഗ്യനാക്കി
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിൽ ജീവനക്കാരനായി ജോലി നോക്കുന്ന അതേ സമയത്ത് ശ്രീകൃഷ്ണപുരം സീഡാക് കോളേജിൽ വ്യാജ അറ്റൻഡൻസ് ഉണ്ടാക്കി കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് മൽസരിച്ച് വിജയിച്ച msf നേതാവ് അമീൻ റാഷിദിനെ കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പർ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരിക്കുന്നു. എസ്.എഫ്.ഐ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് ശേഷമുള്ള സർവകലാശാലയുടെ നടപടി. സെനറ്റ് തെരഞ്ഞെടുപ്പ് പൂർത്തീകരിച്ച ഉടൻ തന്നെ ഈ വിഷയം എസ്.എഫ്.ഐ ചൂണ്ടിക്കാണിച്ചപ്പോൾ വ്യാജരേഖയുണ്ടാക്കിയ msf നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് msf സംസ്ഥാന നേതാക്കൾ മുതൽ പ്രതിപക്ഷ നേതാവ് വരെയുള്ളവർ സ്വീകരിച്ചത്. ഇതിൽ നിന്ന് തന്നെ അമീൻ റാഷിദ് സ്വന്തം താത്പര്യ പ്രകാരം ഉണ്ടാക്കിയതല്ല വ്യാജരേഖയെന്നും അതിൽ msf നേതാക്കൾക്കും കേരളത്തിലെ യു.ഡി.എഫ് നേതാക്കൾക്കും കൃത്യമായ പങ്കുണ്ട് എന്നും വ്യക്തമാണ്. മാത്രമല്ല, ഒരു ദിവസം പോലും കോളേജിൽ ഹാജരല്ലാത്ത വ്യക്തിക്ക് സെമസ്റ്ററിൽ മതിയായ ഹാജർ നൽകുകയും, സെനറ്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സാക്ഷ്യപത്രം ഒപ്പിട്ട് നൽകുകയും ചെയ്ത കോളേജ് പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ള സീഡാക് കോളേജ് അധികൃതർക്കും വ്യാജരേഖ നിർമ്മാണത്തിൽ പങ്കുണ്ട്. അതിനാൽ വ്യാജരേഖാ നിർമ്മാണത്തിൽ msf സംസ്ഥാന നേതാക്കളുടെയും, കോളേജ് അധികൃതരുടെയും പങ്ക് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും, വ്യാജരേഖ നിർമ്മാണത്തിന് കൂട്ടുനിന്ന ശ്രീകൃഷ്ണപുരം സീഡാക് കോളേജിനെതിരെ സർവകലാശാല തലത്തിൽ നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Also Read: അതിരപ്പിള്ളിയിൽ വനം വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here