മലയാളം സർവകലാശാലയിൽ എംഎസ്എഫ്-കെഎസ്‍യു ഗുണ്ടായിസം; തോൽ‌വിയിൽ വെറിപൂണ്ട് വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശി

മലയാള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ വിറളിപൂണ്ട എം.എസ്.എഫ്- കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ആക്രമിച്ചു. കെ.എസ്.യു തിരൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഷഫീക്ക് അസ്‌ലം വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രദേശത്ത് തടിച്ച് കൂടിയ യൂത്ത് ലീഗ് – യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച കവാടം, പ്രചരണബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവ തകർത്തു. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. സംഭവസ്ഥലത്ത് എത്തിയ സുരക്ഷാ ജീവനക്കാരെയും യൂണിവേഴ്സിറ്റി രജിസ്ട്രാർ അടക്കമുള്ള അധ്യാപകരെയും ഭീഷണിപ്പെടുത്തി.

ALSO READ: ‘സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ചാൽ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല’, ഷൈൻ ടോം ചാക്കോ ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ്

വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾക്കടക്കം നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. യൂണിയൻ സ്പോർട്സ് സെക്രട്ടറി കെ പ്രണവ്, എസ്.എഫ് ഐ പാലക്കാട്‌ ജില്ലാ കമ്മിറ്റിയംഗം പി പി ശ്രീലക്ഷ്മി, എന്നിവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിറ്റ് കമ്മിറ്റിയംഗങ്ങളായ അലൻ, നിവേദ്യ, അമർ സനാദ് എന്നിവർക്ക് പരിക്കേറ്റു.

ALSO READ: ആശുപത്രികള്‍ കയ്യേറി ഇസ്രേയല്‍; മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ആശുപത്രി വളപ്പില്‍

സർവകലാശാലയിൽ നേരത്തെ നടന്ന തിരഞ്ഞെടുപ്പിലെ മൂന്ന് സീറ്റുകളിലെ എസ് എഫ്‌ഐ വിജയം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ വീണ്ടും ഇലക്ഷന്‍ സംഘടിപ്പിക്കുകയായിരുന്നു. എംഎസ്എഫ് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. മതിയായ കാരണങ്ങള്‍ ഇല്ലാതെ നാമനിര്‍ദ്ദേശ പത്രിക തള്ളി എന്നാരോപിച്ചായിരുന്നു ഹര്‍ജി. ചെയർപേഴ്‌സൺ, ജനറല്‍ സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ എന്നിങ്ങനെ മൂന്ന് സീറ്റുകളിലാണ് റീ ഇലക്ഷന്‍ നടന്നത്. ഈ സീറ്റുകളിൽ എസ് എഫ് ഐ ജയിച്ചതോടെ യൂണിവേഴ്സിറ്റിയിലെ മുഴുവൻ സീറ്റുകളിലും എസ് എഫ് ഐ വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News