വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗം അലങ്കോലപ്പെടുത്തി; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫല്‍ അറസ്റ്റില്‍

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത യോഗം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫല്‍ അറസ്റ്റിലായി. മലബാര്‍ പ്ലസ് വണ്‍ സീറ്റ് വിഷയത്തിലാണ് പ്രതിഷേധമുണ്ടായത്. യോഗം തുടങ്ങിയതും നൗഫല്‍ കൈയില്‍ കരുതിയ ടീ ഷര്‍ട്ട് ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്.

തൊഴിലാളി- യുവജന- വിദ്യാര്‍ഥി- മഹിളാ പ്രസ്ഥാന പ്രതിനിധികളുമായിട്ടായിരുന്നു മന്ത്രി യോഗം വിളിച്ചുചേര്‍ത്തത്. യോഗം അലങ്കോലപ്പെടുത്തിയ നൗഫലിനെ യോഗത്തില്‍ നിന്ന് പുറത്താക്കുകയും കന്റോണ്‍മെന്റ് പൊലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News