യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് പരാജയം, എംഎസ്എഫ് മുന്നണി വിട്ടു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് എംഎസ് എഫ് യുഡിഎസ്എഫ് മുന്നണി വിട്ടു. കെഎസ്‌യുവും എംഎസ്എഫും ചേര്‍ന്ന് യുഡിഎസ്എഫായിട്ടാണ് മത്സരിച്ചിരുന്നതെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ 10 സ്ഥാനങ്ങളില്‍ ഒമ്പതും എസ്എഫ്‌ഐ ആണ് നേടിയത്. ഇതിനെ തുടര്‍ന്നാണ് മുന്നണി കണ്‍വീനര്‍ സ്ഥാനം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രാജിവെച്ചത്.

കെഎസ് യുവിന് സ്വന്തം വോട്ടുകള്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നും എംഎസ്എഫിന് വിമര്‍ശനമുണ്ട്. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ജില്ലാ പ്രതിനിധികള്‍ തുടങ്ങിയ സ്ഥാനങ്ങളെല്ലാം എസ്എഫ്‌ഐ നേടി. മലപ്പുറം ജില്ലാ പ്രതിനിധി സ്ഥാനം മാത്രമാണ് യുഡിഎസ്എഫിന് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News