പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യൂത്ത് ലീഗ് നേതാവ് ഭീഷണിപ്പെടുത്തുന്നെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതി

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തുടരെ ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ച് കണ്ണൂരിലെ യൂത്ത് ലീഗ് നേതാവ് ജിയാസ് വെള്ളൂരിനെതിരെ പരാതി നല്‍കി എംഎസ്എഫ് വനിത നേതാവ്. എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ALSO READ:   ദില്ലി മദ്യനയ കേസ്: കെജ്‌രിവാളിന്റെ തടവില്‍ പിഴച്ചതില്‍ പാര്‍ട്ടിയെ തന്നെ കുടുക്കാന്‍ ഇഡി

സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നും ഭീഷണിപ്പെടുത്തുന്നതായി പരാതിയില്‍ പറയുന്നു. യൂത്ത് ലീഗ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് ജിയാസ്. വേങ്ങര പൊലീസാണ് കേസെടുത്തത്. പണം ആവശ്യപ്പെട്ട് ജിയാസിന്റെ ഭാര്യ സഹലയും ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. നിയമോപദേശത്തിനെത്തി സൗഹൃദം സ്ഥാപിച്ചായിരുന്നു പ്രണയാഭ്യര്‍ത്ഥന. 2023 നവമ്പര്‍ മുതല്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരി പറയുന്നു.

ALSO READ:   ആ പരിപ്പ് ഇവിടെ വേവില്ല; സംഘപരിപാറിന്റെ സൈബര്‍ ആക്രമണത്തില്‍ മമ്മൂട്ടിക്ക് പിന്തുണയുമായി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News