മലയാളം സബ്ടൈറ്റിൽ തേടി ഇനി അലയണ്ട, വരുന്നു എംസോണിന്റെ ആപ്പ്

Msone

ലോകസിനിമകളെ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മലയാളികലേക്ക് എത്തിച്ച കൂട്ടായ്മയാണ് എംസോൺ. വിദേശ സിനിമകൾക്ക് മലയാള സബ്‍ടൈറ്റിൽ ഒരുക്കുന്നതിന് വേണ്ടി ‌2012 ഒക്ടോബർ 28നാണ് Malayalam Subtitles For Everyone (എംസോൺ) ആരംഭിക്കുന്നത്. ലോക സിനിമകൾ ആസ്വദിക്കാൻ ഭാഷ ഒരു തടസ്സമായി നിൽക്കുന്ന, സിനിമയെ സ്നേഹിക്കുന്ന ഏതൊരു മലയാളിക്കും സൗജന്യമായി എംസോൺ പരിഭാഷകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

Also Read : ഇന്ത്യയിലെ ഡേറ്റിങ് ബോളിവുഡ് സിനിമാ കഥ അപ്പടി പകര്‍ത്തുന്നത് പോലെ; അനുഭവം തുറന്നുപറഞ്ഞ് ഓസീസ് പൗര

ഇപ്പോഴിതാ എംസോണിന്റെ ആപ്പ് പുറത്തിറങ്ങാൻ പോകുകയാണ്. എംസോണിന്റെ സൈറ്റിൽ ചെയ്യാവുന്നതും അതിൽ കൂടുതലും ആപ്പ് ഉപയോഗിച്ച് ചെയ്യാനാകും. കൂടാതെ സബ്ടൈറ്റിൽ എഡിറ്റ് ചെയ്യാനുള്ള പുതിയ ടെലഗ്രാം ബോട്ടും ഇതിനോപ്പം എത്തുന്നു.

മൊബൈൽ ആപ്പിന്റെ പ്രത്യേകതകൾ

  • ഒറ്റ ക്ലിക്കിൽ സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്യാം
  • പേര്, പരിഭാഷകൻ, റിലീസ് നമ്പർ എന്നീ ടാഗുകളിൽ സെർച്ച് ഒപ്ഷൻ
  • ഴോണർ, ലാംഗ്വേജ്, ഫെസ്റ്റുകൾ എന്നീ ഫിൽടറുകൾ ആഡ് ചെയ്ത് സെർച് ചെയ്യാനുള്ള ഒപ്ഷൻ
  • എസോൺ സ്റ്റാറ്റസ് ബാർ (ഇൻസ്റ്റ, വാട്സാപ്പ് പോലെ)
  • ‌ട്രെണ്ടിംഗ് ഇൻ എംസോൺ (ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ നടക്കുന്ന പത്ത് ചിത്രങ്ങളുടെ ലിസ്റ്റ്)
  • പുതിയ റിലീസുകളുടെ നോട്ടിഫിക്കേഷൻ
  • സബ്ടൈറ്റിൽ അയക്കാനുള്ള സൗകര്യം
  • സെർച് ചെയ്ത് എടുക്കുന്ന സിനിമകളുടെ അനുബന്ധ ചിത്രങ്ങൾ സജഷനായി വരുന്നു.
  • നിങ്ങൾക്ക് ഇഷ്ടമുള്ള പരിഭാഷകൾ സെലക്ട് ചെയ്ത് ഫേവറൈറ്റ് ചെയ്യാനുള്ള ഒപ്ഷൻ

സബ്ടൈറ്റിൽ എഡിറ്റിംഗ് ആപ്പിന്റെ പ്രത്യേകതകൾ

  • ആപ്പ് എന്ന് വിഷേഷിപ്പിക്കുന്നെങ്കിലും ഇതൊരു ടെലഗ്രാം ബോട്ട് ആണ്.
  • സിനിമ കണ്ടുകൊണ്ട് സബ്ടൈറ്റിൽ എഡിറ്റ് ചെയ്യാനുള്ള സൗകര്യം
  • ബോട്ടില്‍ നിന്നും നേരിട്ട് എംസോണിലേക്ക് സബ് സബ്മിറ്റ് ചെയ്യാം.
  • ഒറിജിനൽ സബ്ടൈറ്റിലും എഡിറ്റഡും വേറെ വേറെ കംപൈല്‍ ചെയ്യാം.
  • വീഡിയോയില്‍ നിന്നും സബ്ടൈറ്റിൽ എക്സ്ട്രാക്ട് ചെയ്യാം
  • കൊളാബ്‌ ചെയ്യാനുള്ള സംവിധാനം. (ഒന്നിലധികം പേർക്ക് ഒരു സബ്ടൈറ്റിൽ എഡിറ്റ് ചെയ്യാനുള്ള സംവിധാനം)

App Developer @Samir DQ
Bot Developer @Anzil R
ആദ്യ വേർഷനിൽ ഇത്രയും ഒപ്ഷനുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Also Read: പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ‘ആനന്ദ് ശ്രീബാല’ എത്തുന്നു; ടീസർ പുറത്ത്

എംസോൺ പരിഭാഷകർക്കോ പോസ്റ്റർ ഡിസൈൻ ചെയ്യുന്നവർക്കോ യാതൊരുവിധ പ്രതിഫലവും കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നില്ല. പൂർണമായും സൗജന്യമായ സേവനമാണിത്. എംസോൺ, സിനിമകളുടെ യാതൊരുവിധത്തിലുള്ള ഫയലുകളും പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നില്ല. പരിഭാഷകളുടെ srt ഫയൽ മാത്രമാണ് ലഭ്യമാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News