ഡാലസിൽ അന്തരിച്ച എം എസ് ടി നമ്പൂരിയുടെ പൊതുദർശനവും സംസ്കാരവും ഇന്ന്

MST Namboori

ഡാലസ്: ഡാലസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും അധ്യാപകനുമായിരുന്ന എം എസ് ടി നമ്പൂരിയുടെ പൊതുദർശനവും സംസ്കാരവും ഒക്ടോബർ 13 ഞായറാഴ്ച ഉച്ചതിരിഞ്ഞു 2 മുതൽ 4 വരെ Turrentine jackson morrow funeral home 9073 berkshire dr frisco വെച്ച് നടത്തപ്പെടുന്നു.

1932 കോട്ടയം മൂത്തേടത്ത് ഇല്ലത്തായിരുന്നു ജനനം. 1963ൽ, കപ്പൽ മാർഗ്ഗമായിരുന്നു ന്യൂയോർക്കിൽ എത്തിയത്. കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവും പി എച്ച് ഡിയും കരസ്ഥമാക്കിയ എം. എസ്. ടി, അമേരിക്കയിൽ അറിയപ്പെടുന്ന ഒരു അധ്യാപകനായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരിക്കുമ്പോൾ ആണ് റിട്ടയർ ചെയ്തത്. നാഷണൽ ബുക്ക്സ്റ്റാൾ പ്രസിദ്ധീകരിച്ച ‘പ്രവാസിയുടെ തേങ്ങൽ’ എന്ന കവിത സമാഹാരവും ധാരാളം ലേഖനങ്ങളും, എം എസ് ടി യുടെ സംഭാവനകളാണ്.

ലാന ,കെ എൽ എസ് തുടങ്ങിയ സാഹിത്യസംഘടനകളുടെ രൂപീകരണത്തിലും, ഡാലസ് കേരള അസോസിയേഷൻ ഭാരവാഹി, ഡാലസിലെ സാമൂഹ്യ സംസ്കാര രംഗത്തെ സജ്ജീവ സാന്നിധ്യവും ആയിരുന്നു. ജനനി മാസികയുടെ എഡിറ്റോറിയൽ ബോർഡ് അംഗവും, ജീവിതാവസാനം വരെ ഇടതു പക്ഷ സഹയാത്രികനുമായിരുന്നു. 2017 ലാന സമ്മേളനത്തിൽ സാഹിത്യ സേവനത്തിനുള്ള അവാർഡ് നൽകി ആദരിച്ചു. സരസ്വതി നമ്പൂതിരി ഭാര്യയും ഡോക്ടർ മായ, ഇന്ദു എന്നിവർ മക്കളുമാണ്.

Also Read: അന്റോണിയോ ഗുട്ടറസിനെ വിലക്കിയ ഇസ്രയേൽ നടപടി അപലപിക്കുന്ന കത്തിൽ ഒപ്പുവെക്കാതെ ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News