മലയാളത്തിന്റെ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് എംടി ചികിത്സയിലുള്ളത്. ശ്വാസതടസം മൂലം ഈ മാസം 15ന് ആണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണ്.
രാജ്യം കണ്ട മഹാ എഴുത്തുകാരന്‍. രാജ്യം നല്‍കിയ വലിയ അംഗീകാരങ്ങളെല്ലാം കൈവള്ളയില്‍. അപ്പോഴും ഞാന്‍ മാത്രമല്ല ലോകമെന്നും തന്റേത് മാത്രമല്ല കഥകളെന്നും തിരിച്ചറിഞ്ഞ് സാഹിത്യത്തിന്റെ പല തലമുറകളെ വാര്‍ത്തെടുത്ത പത്രാധിപര്‍. നാടിന്റെ ജീവല്‍സങ്കടങ്ങളില്‍ -അത് മാറാടായാലും മുത്തങ്ങയായാലും – ആദ്യം ഉയര്‍ന്നുകേട്ട ഉത്കണ്ഠ. കാലത്തിന്റെ കഥകള്‍ മാത്രമല്ല കഥയില്ലായ്മകളുടെയും പകര്‍ത്തെഴുത്തുകാരന്‍.
ഭാരതപ്പുഴ തെക്കുവടക്കായി ഒഴുകുന്ന കൂട്ടക്കടവില്‍ നിന്ന് വയലും കുരുതിപ്പറമ്പും കഴിഞ്ഞ് മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലേക്ക് ഒതുക്കു കല്ലുകള്‍ കയറിവന്ന കഥകളും കഥാപാത്രങ്ങളുമില്ലെങ്കില്‍ എം ടി എന്ന കഥാകാരനേയില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here