എംടിയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ആദരം; പ്രധാനവേദിയുടെ പേര് ‘എംടി – നിള’

mt vasudevan nair

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ എംടി വാസുദേവൻ നായർക്ക് കലോത്സവ വേദിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദരം. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രധാനവേദിയുടെ പേര് എംടി – നിള എന്നാക്കി പുനർനാമകരണം ചെയ്തു. പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് മാറ്റം. കലോത്സവ വേദികൾക്ക് നദികളുടെ പേരിടാൻ നേരത്തേ തീരുമാനിച്ചിരുന്നു.

“അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന
മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന
എന്‍റെ നിളാ നദിയാണെനിക്കിഷ്ടം”
എന്ന എംടിയുടെ ഏറ്റവും പ്രശസ്തമായ ഉദ്ധരണിയും മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ആലേഖനം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ALSO READ; ബാർകോഡ് സ്കാൻ ചെയ്താൽ അക്കോമഡേഷൻ ചാർട്ട്; സംസ്ഥാന സ്കൂൾ കലോത്സവത്തിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

അതേ സമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് കാസർഗോഡ് നിന്ന് പ്രയാണം തുടങ്ങി. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് നാല് ദിവസം നീളുന്ന യാത്ര തുടങ്ങിയത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പ്രയാണത്തിന് തുടക്കം.

1987 മുതൽ കലോത്സവത്തിൽ ചാമ്പ്യൻമാരാകുന്ന ജില്ലക്ക് നൽകുന്ന 117. 5 പവനുള്ള സ്വർണ്ണക്കപ്പ് കഴിഞ്ഞ തവണ സ്വന്തമാക്കിയത് കണ്ണൂർ ജില്ലയാണ്. കണ്ണൂർ ജില്ലാ ട്രഷറിയിൽ ഒരു വർഷമായി സൂക്ഷിച്ചിരുന്ന കപ്പ് രാവിലെ പൊലീസ് സുരക്ഷയിലാണ് കാഞ്ഞങ്ങാടെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News