ജീവിതത്തിൽ ജയിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്തൊരാളാണ് എംടി, കൈവെച്ച മേഖലകളിലൊക്കെ വിജയിച്ച ഒരത്ഭുത പ്രതിഭാസം; സാറാ ജോസഫ്

ജയിക്കാൻ വേണ്ടി മാത്രം ജീവിതത്തിൽ യാത്ര ചെയ്തൊരാളാണ് എം.ടി. വാസുദേവൻ നായരെന്നും കൈവെച്ച മേഖലകളിലെല്ലാം വിജയിച്ച അത്ഭുത പ്രതിഭാസമായിരുന്നു അദ്ദേഹമെന്നും എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ സാറാ ജോസഫ്. സാംസ്കാരിക ജീവിതത്താൽ മാത്രമല്ല, അതിനിർണായകമായ കേരളത്തിലെ മാറാട്, മുത്തങ്ങ പോലുള്ള വിഷയങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകളും അതുല്യമാണെന്ന് സാറാ ജോസഫ് പറഞ്ഞു.

പൊതു ദർശനത്തിന് തൻ്റെ ശരീരം വെക്കാതെ തൻ്റെ വീടായ സിത്താരയിൽ കാണേണ്ടവർക്ക് വന്ന് കാണാം എന്ന തരത്തിൽ ഒരു ശക്തമായ നിലപാട് അദ്ദേഹം എടുത്തതും ആരാണ് എംടി, എന്താണ് അദ്ദേഹത്തിൻ്റെ നിലപാടുകൾ എന്ന് കാണിച്ചു തരുന്നതാണ്.

ALSO READ: പ്രായം കൊണ്ട് ശിഷ്യൻ്റെ സ്ഥാനത്ത് നിൽക്കേണ്ടയാളാണ് എംടിയെങ്കിലും ഒരു ഗുരുനാഥൻ്റെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്, ഇതെൻ്റെ ദുര്യോഗം; ഡോ എം ലീലാവതി

പറയേണ്ടത് പറയേണ്ടിടത്ത് കുറിക്ക് കൊള്ളുന്ന തരത്തിൽ പറയുക എന്നതായിരുന്നു എംടിയുടെ നയമെന്നും സാഹിത്യത്തിൽ എംടി ഒരു വൻമരം ആയിരുന്നെന്നും സാറാജോസഫ് പറഞ്ഞു.

ഇനി എം ടിയില്ലാത്ത ലോകമാണെന്നും അദ്ദേഹത്തോടുള്ള സ്നേഹവും നന്ദിയും കടപ്പാടും പ്രകടിപ്പിക്കുക എന്നത് മാത്രമേ നമുക്കിനി ചെയ്യാനുള്ളൂവെന്നും സാറാ ജോസഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News