മഞ്ഞ് പോലെ കാലം ചെയ്ത വീരഗാഥ; യുഗാന്ത്യം (1933-2024)

MT VASUDEVAN NAIR

ലോകത്തെവിടെയായാലും മലയാളിയ്ക്ക് സ്വന്തം നാടു പോലെ പ്രിയങ്കരമാണ് എം ടി എന്ന രണ്ടക്ഷരം. നാലു തലമുറകള്‍ വായിച്ചിട്ടും തീരാത്ത അക്ഷയ ഖനിയാണ് എംടിയുടെ വിയോഗത്തിലൂടെ വിടപറഞ്ഞത്.

1933- ജൂലായ് 15ന് ടി നാരായണന്‍ നായര്‍-അമ്മാളുഅമ്മ ദമ്പതികളുടെ ഇളയമകനായി കൂടല്ലൂരില്‍ ജനനം

1948- ഫസ്റ്റ് ക്ലാസോടെ പത്താം ക്ലാസ് പഠനം പൂര്‍ത്തിയായി

1953- പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി
ആദ്യ കഥാസമാഹാരം രക്തംപുരണ്ട മണ്‍തരികള്‍ പുറത്തിറക്കി

1955- അധ്യാപകനായി ആദ്യ ജോലി. പട്ടാമ്പി ബോര്‍ഡ് സ്‌കൂളില്‍ 69 രൂപ മാസ ശമ്പളം

1957- മാതൃഭൂമി ആഴ്ചപതിപ്പില്‍ സബ് എഡിറ്ററായി
ആദ്യ നോവല്‍ ‘പാതിരാവും പകല്‍വെളിച്ചവും’ പ്രസിദ്ധീകരിച്ചു തുടങ്ങി

1964- സ്വന്തം കഥയായ മുറപ്പെണ്ണിന് തിരക്കഥയെഴുതി സിനിമയിലേക്ക്

1970- കാലം എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം

1973- എം.ടി ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വര്‍ണപതക്കം

1984- രണ്ടാമൂഴം നോവലിന് വയലാര്‍ പുരസ്‌ക്കാരം

1992- തുഞ്ചന്‍ സ്മാരകസമിതി ചെയര്‍മാനായി

1995- ജ്ഞാനപീഠം പുരസ്‌ക്കാരത്തിന് അര്‍ഹനായി
കേരളസാഹിത്യ അക്കാദമി അധ്യക്ഷനായി

2005- പദ്മഭൂഷണ്‍ പുരസ്‌ക്കാരം നല്‍കി രാഷ്ട്രത്തിന്റെ ആദരം

2011- എഴുത്തച്ഛന്‍ പുരസ്‌ക്കാരം

2022- കേരള സര്‍ക്കാരിന്റെ പ്രഥമ കേരളജ്യോതി പുരസ്‌ക്കാരം നേടി

2024- ഡിസംബര്‍ 25ന് എം.ടി അന്തരിച്ചു

Also read: ജ്ഞാനപീഠം മുതൽ പദ്മഭൂഷൺ വരെ; എം.ടിക്ക് ലഭിച്ച ആദരങ്ങളും പുരസ്ക്കാരങ്ങളും

ഭാരതപ്പുഴ തെക്കുവടക്കായി ഒഴുകുന്ന കൂട്ടക്കടവില്‍ നിന്ന് വയലും കുരുതിപ്പറമ്പും കഴിഞ്ഞ് മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലേക്ക് ഒതുക്കു കല്ലുകള്‍ കയറിവന്ന കഥകളും കഥാപാത്രങ്ങളുമില്ലെങ്കില്‍ എം ടി എന്ന കഥാകാരനേയില്ല.

അതൊരു നാടിന്റെയും കുടുംബത്തിന്റെയും നാലുകെട്ടിന്റെയും കഥകളെന്നതിനപ്പുറം മനുഷ്യസമുദായത്തിന്റെ മുഴുവന്‍ നിത്യദുരന്തകഥകളായി മാറിയെന്നതാണ് അതിന്റെ മാജിക്ക്. മലബാറിലെ ഫ്യൂഡല്‍ തറവാടുകളുടെ ഇരുട്ടകങ്ങളില്‍ ആധുനികതയുടെ സൂര്യനുദിച്ചത് അക്ഷരാര്‍ത്ഥത്തില്‍ എംടിയുടെ കഥകളിലൂടെയുമായിരുന്നു.

കൂട്ടുകുടുംബവ്യവസ്ഥയുടെ ഇതിഹാസമെഴുതിയ ആ കൈകള്‍ അണുകുടുബത്തിലെ ബന്ധസംഘര്‍ഷങ്ങള്‍ കൂടിയെഴുതിയേ വിശ്രമിച്ചതുള്ളൂ. കാലം കുത്തിയൊഴുകുമ്പോഴും നക്ഷത്രങ്ങള്‍ പോലെ പരിശോഭിക്കുന്ന കഥാപ്രപഞ്ചത്തിനും വിരാമമിട്ടുകൊണ്ടാണ് എംടിയെന്ന മഹാപ്രതിഭ വിടവാങ്ങുന്നത്.

mt vasudevan nair passes away, mt vasudevan nair, books of mt vasudevan nair, famous novels of mt vasudevan nair, mt vasudevan nair books in malayalam, mt vasudevan nair books malayalam, mt vasudevan nair famous books, mt vasudevan nair famous novels, mt vasudevan nair in malayalam, mt vasudevan nair novel, mt vasudevan nair novels in malayalam, mt vasudevan novels,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration