നിത്യതയിലേക്ക് മറഞ്ഞ് മലയാളത്തിന്റെ പ്രിയ കഥാകാരൻ; ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ

M T vasudevan nair Passes Away

രണ്ടാമൂഴക്കാരനില്ലാത്ത സാഹിത്യ ശിൽപ്പിയുടെ വേർപാടിൽ ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ. എംടി വാസുദേവൻ നായരുടെ വസതിയായ ‘സിത്താര’യിലെത്തി ആദരാഞ്ജലി അർപ്പിച്ച പ്രമുഖർ.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, വി അബ്ദുറഹിമാൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, സജി ചെറിയാൻ, എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി, പി പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രൻ, നിയമസഭ സ്പീക്കർ എ എം ഷംസീർ, എം പി മാരായ എംകെ രാഘവൻ, എ എ റഹീം, ഷാഫി പറമ്പിൽ, അബ്ദുൽ സമദ് സമദാനി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ കെ ശൈലജ, അൻവർ സാദത്ത്, എം വി ഗോവിന്ദൻ, എ പി അനിൽ കുമാർ, ചീഫ് സെക്രട്ടറി ശാരദ മുരളിധരൻ, മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു, കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്‌, മുൻ മന്ത്രി പി കെ ശ്രീമതി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ തുടങ്ങിയവർ എംടി വാസുദേവൻ നായരുടെ വസതിയായ ‘സിത്താര’യിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സിനിമ മേഖലയിൽ നിന്നും സംവിധായകരായ ഹരിഹരൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ, ജയരാജ്, ശ്യാമപ്രസാദ്, ലാൽ ജോസ്, വി എൻ വിനു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നടൻമാരായ മോഹൻലാൽ, വിനീത്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, വിനുമോഹൻ, ഹരീഷ് കണാരൻ, നടി കുട്ട്യേടത്തി വിലാസിനി തുടങ്ങിയവരും.

സാഹിത്യ മേഖലയിൽ നിന്ന് എം മുകുന്ദൻ, സുഭാഷ് ചന്ദ്രൻ, കെ പി രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ, കെ സി നാരായണൻ, എം എൻ കാരശ്ശേരി, ലിജീഷ് കുമാർ തുടങ്ങിയവരും എംടിയുടെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News