കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ ജീവിതവും എഴുത്തും പ്രതിപാദിക്കുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു. എംടി: കാലം,കാഴ്ച എന്ന പേരില്‍ കോഴിക്കോട് ആര്‍ട് ഗാലറിയിലാണ് ഫോട്ടോ പ്രദര്‍ശനം പുരോഗമിക്കുന്നത്.
ചിരിക്കുന്ന, കരയുന്ന എംടി. അങ്ങനെ വ്യത്യസ്തമാര്‍ന്ന നിരവധി വേഷപ്പകര്‍ച്ചയില്‍ എംടിയെ കാണാം എന്നതാണ് എംടി: കാലം,കാഴ്ച എന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ പ്രത്യേകത. മുപ്പതിലധികം ഫോട്ടോഗ്രാഫര്‍മാരുടെ നൂറിലധികം അപൂര്‍വ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ചരിത്രത്തിന്റെ ഭാഗമായ ചിത്രങ്ങളാണിവ. അതില്‍ എംടി യുടെ ജീവിതയാത്ര ആരംഭിച്ചത് മുതല്‍ അവസാനം വരെയുണ്ട്. വിവിധ ഭാവങ്ങളിലും രൂപങ്ങളിലും എംടി നിറഞ്ഞുനിൽക്കുന്നു.
എല്ലാം കാലത്തേക്കുള്ള കാത്തുവെപ്പാണ്. സാഹിത്യശ്രേണിയിലെയും സിനിമ രാഷ്ട്രീയ ലോകത്തെയും പ്രമുഖര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളുണ്ട്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുമായുള്ള എംടിയുടെ ബന്ധം ചിത്രങ്ങളിലൂടെ കൂടുതല്‍ ആഴത്തില്‍ കാഴ്ചക്കാരില്‍ ഊട്ടി ഉറപ്പിക്കുന്നു. ജീവിതവും സാഹിത്യവും സിനിമയും കൂടലൂരും തുഞ്ചന്‍ പറമ്പും സമര പോരാട്ടവും എല്ലാം ആര്‍ട്ട്ഗാലറിയില്‍ കഥകള്‍ പറയുകയാണ്. സിനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ഒരുക്കുന്ന പ്രദര്‍ശനം ഈ മാസം 22 വരെ നീളും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here