ജ്ഞാനപീഠം മുതൽ പദ്മഭൂഷൺ വരെ; എം.ടിക്ക് ലഭിച്ച ആദരങ്ങളും പുരസ്ക്കാരങ്ങളും

mt-awards

കോഴിക്കോട്: മലയാള സാഹിത്യത്തിലെ അതികായൻ എം ടി വാസുദേവൻ നായർ വിടവാങ്ങുമ്പോൾ, അദ്ദേഹം ബാക്കിയാക്കുന്നത് അനശ്വരമായ ഒട്ടനവധി കൃതികൾ മാത്രമല്ല, എണ്ണിയാലൊടുങ്ങാത്ത പുരസ്ക്കാരങ്ങളുമാണ്. രാജ്യത്ത് സാഹിത്യരംഗത്ത് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്ക്കാരമായ ജ്ഞാനപീഠം മുതൽ പദ്മഭൂഷൺ വരെയുള്ള പുരസ്ക്കാരങ്ങൾ എം ടിയെ തേടിയെത്തിയിട്ടുണ്ട്.

1995-ലാണ് സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക്‌ ലഭിച്ചത്. 2005-ൽ എം. ടി. യെ പദ്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് ലഭിച്ചു. പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌ക്കാരവും എം ടിക്കാണ് ലഭിച്ചത്.

എംടി വാസുദേവൻ നായർക്ക് ലഭിച്ച മറ്റ് പുരസ്ക്കാരങ്ങൾ

  • 1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്
  • മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം (1973, നിർമ്മാല്യം)
  • മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരം (നാലു തവണ; 1990 (ഒരു വടക്കൻ വീരഗാഥ), 1992 (കടവ്), 1993 (സദയം), 1995 (പരിണയം))
  • മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (1978, ബന്ധനം)
  • മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (1991, കടവ്‌)
  • മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം (1978, ബന്ധനം)
  • മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം (2009) (കേരള വർമ്മ പഴശ്ശിരാജ)
  • എഴുത്തച്ഛൻ പുരസ്കാരം (2011)
  • ജെ.സി. ദാനിയേൽ പുരസ്കാരം – 2013
  • മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾക്കുള്ള നാലപ്പാടൻ അവാർഡ് 2014 (നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി-എൻഎംസിഎസ്)
  • ദേശാഭിമാനി സാഹിത്യ പുരസ്കാരം
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News