എം ടിയുടെ പ്രസംഗം: വിഷയം മാധ്യമങ്ങള്‍ പിണറായി വിരുദ്ധ അപസ്മാരത്തിനുള്ള ആയുധമാക്കി: അഹമ്മദ് ദേവര്‍കോവില്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഉദ്ഘാടന പ്രസംഗത്തില്‍ എംടി വാസുദേവന്‍ നായര്‍ നടത്തിയ കാലിക പ്രസക്തമായ നിരീക്ഷണങ്ങളെ വക്രീകരിച്ച് മുഖ്യമന്ത്രിയിലേക്ക് ചേര്‍ത്തുകെട്ടി കഥകള്‍ മെനയുന്ന മാധ്യമ ശൈലി അത്യധികം മ്ലേഛവും, അധാര്‍മ്മികവുമാണെന്ന് അഹമ്മദ് ദേവര്‍കോവില്‍. പവിത്രമായ ചടങ്ങിനെയും മഹാ പ്രതിഭയെയും തങ്ങളുടെ സങ്കുചിതമായ പിണറായി വിരുദ്ധ അപസ്മാരത്തിന് ആയുധമാക്കാന്‍ ചില മാധ്യമങ്ങള്‍ക്ക് ഒരു മടിയുമില്ലെന്നതിന്റെ അവസാന ഉദാഹരണമാണിതെന്ന് അഹമ്മദ് ദേവര്‍കോവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഉദ്ഘാടന ഭാഷണത്തില്‍ മലയാളത്തിന്റെ മഹാപ്രതിഭ എംടി നടത്തിയ കാലിക പ്രസക്തമായ നിരീക്ഷണങ്ങളെ വക്രീകരിച്ച് മുഖ്യമന്ത്രിയിലേക്ക് ചേര്‍ത്തുകെട്ടി കഥകള്‍ മെനയുന്ന മാധ്യമ ശൈലി അത്യധികം മ്ലേഛവും, അധാര്‍മ്മികവുമാണ്. എത്ര പവിത്രമായ ചടങ്ങിനെയും മഹാ പ്രതിഭയെയും തങ്ങളുടെ സങ്കുചിതമായ പിണറായി വിരുദ്ധ അപസ്മാരത്തിന് ആയുധമാക്കാന്‍ ചില മാധ്യമങ്ങള്‍ക്ക് ഒരു മടിയുമില്ലെന്നതിന്റെ അവസാന ഉദാഹരണമാണിത്.

Also Read: എം ടിയുടെ വാക്കുകള്‍ ഇടതുപക്ഷത്തോടുള്ള പ്രതീക്ഷയാണ്, വൈരാഗ്യമല്ല: ബിനോയ് വിശ്വം എംപി

സമൂഹത്തിനെ പൊതുവില്‍ ബാധിച്ചുകൊണ്ടിരിക്കുന്ന സമകാലിക വിഷയങ്ങളെ ഇടതുപക്ഷ- മാര്‍കിസ്റ്റ് വീക്ഷണങ്ങളിലൂടെ അപഗ്രഥിക്കുന്നതാണ് എംടി യുടെ പ്രസംഗത്തിന്റെ കാമ്പും കാതലും. 2003 ല്‍ അദ്ദേഹം എഴുതിയ ഒരു ലേഖനത്തിലെ വരികളെ ഉദ്ധരിച്ചാണ് പ്രസംഗിച്ചത്. കേസരി ബാലകൃഷ്ണ പിള്ളയുടെ പത്രപ്രവര്‍ത്തന രംഗത്തെ സത്യസന്ധതയെ കുറിച്ച് എംടി പ്രസംഗിച്ചാല്‍ അത് ആ വേദിയില്‍ സന്നിഹിതനായ പത്രാധിപനെതിരെയാണെന്ന് വ്യാഖ്യാനിക്കും പോലെ അല്‍പ്പത്തമാണ് എംടി യുടെ പ്രസംഗത്തെ മുഖ്യമന്ത്രിക്കെതിരാണെന്ന വ്യാഖ്യാനം. ഇതിലൂടെ അപഹാസ്യമാക്കപ്പെടുന്നത് പൊതുവെ തകര്‍ന്ന മാധ്യമ വിശ്വാസ്യതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News