അനേകം മാനങ്ങളുള്ള ഒരാൾ ആയിരുന്നു എം.ടി. വാസുദേവൻ നായരെന്ന് കവി കെ. സച്ചിദാനന്ദൻ. എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ തൻ്റെ ഫേസ്ബുക്ക് പേജിൽ എഴുതിയ കുറിപ്പിലൂടെ പങ്കിടുകയായിരുന്നു അദ്ദേഹം. സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി എഴുതുന്നവരെ കണ്ടെത്തി വേദി നൽകുന്ന പത്രാധിപരും, വലിയൊരു സ്ക്രിപ്റ്റ് എഴുത്തുകാരനും കേരളീയ ജീവിതത്തിലെ ഒരു സംക്രമണഘട്ടത്തെ അടയാളപ്പെടുത്തിയ നോവലിസ്റ്റും ആയിരുന്നു എംടിയെന്ന് കവി സച്ചിദാനന്ദൻ സ്മരിച്ചു.
ALSO READ: വിട വാങ്ങിയത് മലയാള സാഹിത്യത്തിൻ്റെ ഹൃദയം; സുഭാഷ് ചന്ദ്രൻ
കവി സച്ചിദാനന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:
അനേകം മാനങ്ങള്‍ ഉള്ള ഒരാള്‍ ആയിരുന്നു എം. ടി. സാധാരണരീതിയില്‍ നിന്ന് വ്യത്യസ്തമായി എഴുതുന്നവരെ കണ്ടെത്തി വേദി നല്‍കുന്ന പത്രാധിപര്‍, വലിയ ഒരു സ്ക്രിപ്റ്റ് എഴുത്തുകാരൻ, കേരളീയ ജീവിതത്തിലെ ഒരു സംക്രമണഘട്ട ത്തെ അടയാളപ്പെടുത്തിയ നോവലിസ്റ്റ്, ഷെര്‍ലക്ക്, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, കഡുഗണ്ണാവ തുടങ്ങിയ കഥകളിലൂടെ കാലത്തിനൊപ്പം നടന്ന കഥാകാരന്‍, നാടക കൃത്ത് , നല്ല സംഘാടകന്‍, വലിയ വായനക്കാരന്‍ അങ്ങനെ പല വ്യക്തികൾ ചേര്‍ന്ന ഒരാള്‍. ആദരവോടെ വിട.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here