കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് എംടി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. കഴിഞ്ഞ 15നാണ് ശ്വാസതടസ്സം നേരിട്ടതിന് തുടർന്ന് എം ടി യെ ആശുപത്രിയിലെത്തിച്ചത്. ഹൃദയസ്തംഭനം കൂടെ വന്നതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഓക്സിജൻ മാസ്കിൻ്റെ സഹായത്തിലാണ് ഇപ്പോഴുള്ളത്. എം ടി പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
Also read: 30 സ്മാര്‍ട്ട് അങ്കണവാടികള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
കഴിഞ്ഞ ദിവസങ്ങളില്‍ മരുന്നുകളോട് പ്രതികരിക്കാതിരുന്ന അദ്ദേഹത്തിൻ്റെ ശരീരം നിലവിൽ നേരിയ രീതിയില്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ കാര്യമായ മാറ്റങ്ങളില്ല. ഡോക്ടർമാരുടെ വിദഗ്ധ സംഘം ഓരോ മണിയ്ക്കൂറിലും ആരോഗ്യനില വിലയിരുത്തുന്നുണ്ട്.
അതേസമയം, സാഹിത്യകാരൻ എംടി വാസുദേവൻ നായരെ ആശുപത്രിയിലെത്തി സന്ദർശിച്ച് എൻ എൻ കാരശ്ശേരി. അദ്ദേഹത്തിന് ശ്വാസ തടസ്സം ഉണ്ട് , സംസാരിച്ചിട്ടും പ്രതികരിക്കുന്നില്ല എന്നും കാരശ്ശേരി പറഞ്ഞു. അദ്ദേഹം ഐസിയുവിലാണ് ഉള്ളത് എന്നും ഓക്സിജൻ കുറവാണ് എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും സന്ദർശന ശേഷം കാരശ്ശേരി പറഞ്ഞു.
Also read: ബിപിഎല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം
സാധ്യമായ എല്ലാം ചെയ്യുന്നുവെന്നും കുടുംബവുമായി സംസാരിച്ചുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസും പറഞ്ഞു. ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടശേഷമാണ് മന്ത്രിയുടെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here