ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും: പായൽ കപാഡിയ

MT VASUDEVAN NAIR

സ്പിരിറ്റ് ഓഫ്‍ സിനിമ അവാർഡ് മുഖ്യമന്ത്രി പായൽ കപാഡിയക്ക് സമ്മാനിച്ചു. കാലിക പ്രസക്തമായ സിനിമകൾ സംവിധാനം ചെയ്യാൻ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് പ്രചോദനമാകുമെന്ന് അവാർഡ് ജേതാവും ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ സംവിധായികയുമായ പായൽ കപാഡിയ പറഞ്ഞു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പായൽ.

Also read: ഐഎഫ്എഫ്കെ നവാഗത സംവിധായകനുള്ള രജത ചകോരം ഹൈപ്പർബോറിയൻസ് സംവിധായകരായ ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും

മലയാളത്തിൽ സിനിമയെടുത്തത് ഒരു തരത്തിൽ ഭ്രാന്തൻ ആശയമായിരുന്നു. പക്ഷെ കേരളത്തിൽ ഈ സിനിമക്ക് ലഭിച്ച പിന്തുണയിൽ ഏറെ അഭിമാനമുണ്ട്. ഈ അംഗീകാരം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. എന്റെ സിനിമയിലെ അഭിനേത്രിമാർ നിരവധി പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞു എന്നതിലും അഭിമാനമുണ്ടെന്നും പായൽ കപാഡിയ പറഞ്ഞു. ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും സദസ്സിൽ സന്നിഹിതരായിരുന്നു.

IFFK award will inspire me to make more films: Payal Kapadia
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News