ടിക്കറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; ചെന്നൈയിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ അടിച്ചുകൊന്നു

chennai bus conductor

തമിഴ്നാട്ടിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ അടിച്ചുകൊന്നു. ചെന്നൈയിൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. എംടിഎസ് ജീവനക്കാരനും സൈദാപ്പേട്ട സ്വദേശിയുമായ ജെ ജഗൻ കുമാറാണ് കൊല്ലപ്പെട്ടത്. വെല്ലൂർ സ്വദേശി ഗോവിന്ദനാണ് കണ്ടക്ടറെ ക്രൂരമായി മർദിച്ചത്.

എംകെബി നഗറിൽ നിന്നും കോയമ്പേടിലേക്ക് പോകുകയായിരുന്ന 46ജി ബസിലാണ് സംഭവം ഉണ്ടായത്.
ടിക്കറ്റ് എടുക്കുന്ന കാര്യത്തെച്ചൊല്ലി ഗോവിന്ദനും കണ്ടക്ടറും തമ്മിൽ വാക്കുതർക്കം ഉണ്ടായി.ഇതിനിടെ കണ്ടക്ടർ ഗോവിന്ദനെ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് മർദിച്ചു. ഇതിൽ പ്രകോപിതനായ ഗോവിന്ദൻ കണ്ടക്ടെറെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് അവശനിലയിലായ കണ്ടക്ടറെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ALSO READ; ജമ്മു – കാശ്മീരിൽ ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു

സംഭവത്തെ തുടർന്ന് ചെന്നൈ എംടിസി ജീവനക്കാർ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നു. മിന്നൽ പ്രകടനം നടത്തിയ ജീവനക്കാർ തങ്ങൾക്ക് പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം കൊലപാതകത്തിൽ പ്രതി ഗോവിന്ദൻ്റെ  അറസ്റ്റ് പൊലീസ്  രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News