കെഎല്‍എഫ് വേദിയിലെ എം ടിയുടെ പ്രസംഗം കേന്ദ്ര സര്‍ക്കാരിനെ ഉദ്ദേശിച്ചുള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എം ടി യുടെ വാക്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ ഉദ്ദേശിച്ചുള്ളതാണ്. വിമര്‍ശനം കേന്ദ്ര സര്‍ക്കാരിന് നേരെയുള്ള കുന്തമുനയാണെന്നും എം ടി യുടെ പ്രസംഗം ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാര്‍ട്ടി നേരത്തെ ചര്‍ച്ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യവുമായി ബന്ധമില്ല. പിണറായി പലര്‍ക്കും എന്നത് പോലെ തനിക്കും മഹാനാണ്. മന്നത്ത് പത്മനാഭന്‍, ശ്രീനാരായണ ഗുരു, ഇഎംഎസ്, എകെജി എന്നിവരുടെ ഒക്കെ ചിത്രങ്ങള്‍ പലരും ആരാധിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് പിണറായിയോടുള്ള ബഹുമാനവും. രാജ്യത്തിന്റെ അവസ്ഥയില്‍ മനം നൊന്താവും എം ടി യുടെ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here