പ്രളയ ദുരന്ത സ്ഥലത്തെത്തിയ സ്പാനിഷ് രാജാവിനെയും പ്രധാനമന്ത്രിയെയും ചെളിയെറിഞ്ഞ് രോഷാകുലരായ പ്രദേശവാസികൾ. കൊലപാതകികൾ എന്ന് ആക്രോശിച്ചായിരുന്നു ഏറ്. വെള്ളപ്പൊക്കത്തിൽ 200-ലധികം പേർ കൊല്ലപ്പെട്ടിരുന്നു.
ജനരോഷം കാരണം പ്രളയം കൂടുതൽ ബാധിച്ച നഗരത്തിലേക്ക് രാജാവിനും പ്രധാനമന്ത്രിക്കും പ്രവേശിക്കാനായില്ല. ഫിലിപ്പ് ആറാമൻ രാജാവിൻ്റെയും ലെറ്റിസിയ രാജ്ഞിയുടെയും മുഖത്തും വസ്ത്രങ്ങളിലും ചെളി പുരട്ടുകയായിരുന്നു നാട്ടുകാർ. പൈപോർട്ടയിലെ അഭയ കേന്ദ്രത്തിൽ ഉച്ചയ്ക്ക് ശേഷമാണ് രാജാവും രാജ്ഞിയും എത്തിയത്.
പൈപോർട്ട പട്ടണത്തിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് നേരെയും ജനരോഷം ഉയർന്നു. ഈ നൂറ്റാണ്ടിലെ യൂറോപ്പ് കണ്ട ഏറ്റവും മാരകമായ രണ്ടാമത്തെ വെള്ളപ്പൊക്കമാണ് സ്പെയിനിലുണ്ടായത്. മിക്കവാറും എല്ലാ വെള്ളപ്പൊക്ക മരണങ്ങളും വലെൻസിയ മേഖലയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here