മുടവൻമുഗൾ പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

muhammad riyas

തിരുവനന്തപുരം നേമം മണ്ഡലത്തിലെ പാപ്പനംകോട് എസ്റ്റേറ്റ് റോഡിനെയും പൂജപ്പുരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മുടവൻമുഗൾ പാലത്തിന്റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. സമയബന്ധിതമായി പാലത്തിൻ്റെ നിർമാണം പൂർത്തീകരിക്കണമെന്നും മന്ത്രിയുടെ ഓഫീസ് നിർമാണ പുരോഗതി നേരിട്ട് വിലയിരുത്തുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ALSO READ: ഗവർണർക്കെതിരെ കൊല്ലത്ത് എസ്എഫ്ഐ വിചാരണ സദസ് സംഘടിപ്പിച്ചു

നേമം നിയോജക മണ്ഡലത്തിലെ എസ്റ്റേറ്റ് വാർഡിലെ 70 വർഷത്തെ ചിരകാല സ്വപ്നം പൂവണിയുന്നു. മുടവൻമുഗൾ ഭാഗത്ത് കരമന നദിക്ക് കുറുകെ പാലം നിർമിക്കുകയെന്നത് പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. മുടവൻമുകളിനേയും സത്യൻനഗർ മലമേൽക്കുന്നിനെയും തോണിയാത്രയാണ് ബന്ധിപ്പിക്കുന്നത്. സ്കൂൾ കുട്ടികളടക്കം നിരവധി പേരാണ് ഇതുവഴി തോണിയാത്ര ചെയ്യുന്നത്.. 13.6 കോടി രൂപ ചെലവിട്ടാണ് പാലം നിർമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2 വർഷത്തിനുള്ളിൽ നിർമാണം പൂർത്തികരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മന്ത്രി ജി. ആർ അനിൽ മുഖ്യാതിഥിയായിരുന്നു. മേയർ ആര്യാ രാജേന്ദ്രൻ, വാർഡ് കൗൺസിലർ സൗമ്യ, തുടങ്ങിയവർ പ്രസംഗിച്ചു.

ALSO READ: ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

പാലം പൂർത്തിയാകുന്നതോടെ പൂജപ്പുര മുടവൻമുകൾ ഭാഗത്തുനിന്നും പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മലമേൽക്കുന്ന് ഭാഗത്തേക്കും തിരിച്ചും വളരെ എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കുo

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News