ദില്ലിയിൽ ഡോക്ടറെ വെടിവെച്ചു കൊന്ന സംഭവം: ഒരാൾ പിടിയിൽ

NIMA

ദില്ലിയിൽ ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ പ്രതിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ALSO READ; യുപിയിൽ അരുംകൊല! അമേഠിയിൽ നാലംഗ കുടുംബത്തെ വെടിവെച്ചു കൊന്നു

ഇന്നലെ പുലർച്ചെയാണ് ദില്ലിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. കാളിന്ദികുഞ്ച് മേഖലയിൽ ജയ്ത്പൂരിലെ നിമ ആശുപത്രിയിലെ യുനാനി ഡോക്ടർ ജാവേദ് അക്തർ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

ALSO READ; മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റ് രണ്ടു കാറുകളിൽ ഇടിച്ചു

ചികിത്സക്കായി ആശുപത്രിയിൽ എത്തിയ പ്രതികൾ ക്യാബിനുള്ളിൽ കയറി ഡോക്ടറെ വെടിവെക്കുകയായിരുന്നു.
സംഭവം ക്വട്ടേഷനായിരുന്നുവെന്നും പ്രതികൾ 16 , 17 വയസ്സുള്ളവർ ആണെന്നും പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News