ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി  വിധി ഇന്ന്

SHIBIN

നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. എരഞ്ഞിപ്പാലത്തെ സ്പെഷല്‍ അ‍‍ഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മൂന്ന് ഹർജികളിലാണ് വിധി.

ALSO READ; 56 വർഷം മുൻപ് വിമാനാപകടത്തിൽ വീരമൃത്യുവരിച്ച സൈനികൻ തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന്

പ്രോസിക്യൂഷൻ , ഷിബിൻ്റെ പിതാവ് ഭാസ്ക്കരൻ, ആക്രമണത്തിൽ പരുക്കേറ്റവർ എന്നിവരാണ് പ്രതികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചത്. തെളിവുകൾ പരിശോധിക്കാതെയും പരിഗണിക്കാതെയുമുള്ളതാണ് വിചാരണക്കോടതിയുടെ ഉത്തരവ് എന്നാണ് ഹർജിക്കാരുടെ വാദം.

ALSO READ; ഇടുക്കിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

മുസ്ലീം ലീഗ് പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. 2015 ജനുവരി 22 നായിരുന്നു സംഘം ചേർന്ന് എത്തിയ പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News