ഇടുക്കി ശാന്തന്‍പാറയില്‍ ഉരുള്‍പൊട്ടല്‍, രണ്ട് വീടുകള്‍ക്ക് കേടുപാട്

ഇടുക്കി ശാന്തൻപറ പേത്തൊട്ടിൽ ഉരുൾപൊട്ടൽ. രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ലെന്നും വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചതായും അധികൃതർ അറിയിച്ചു.  സമീപത്തെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 7 മുതൽ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു.

ALSO READ: യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

അതേസമയം, സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് എറണാകുളം,​ പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ALSO READ:  ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല; പരാതി നൽകി യുവതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News