ഇനി ഐശ്വര്യ മുടിയന് സ്വന്തം; ആറ് വർഷത്തെ പ്രണയം ഒടുവിൽ പൂവണിഞ്ഞു

ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ റിഷി എസ്. കുമാര്‍ വിവാഹിതനായി. നടി ഡോ. ഐശ്വര്യ ഉണ്ണി ആണ് വധു. വിവാഹ ശേഷം റിഷി തന്നെയാണ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് കിരുവരുടെയും വിവാഹം.

Also read:ഇരുപത് വർഷങ്ങൾക്ക് ശേഷം മെസ്സിയും, റൊണാൾഡോയും ഇല്ലാത്ത ഒരു ബാലൻ ഡി ഓർ പട്ടിക

കുറച്ച് ദിവസം മുൻപ് ഋഷി തന്റെ യുട്യൂബ് ചാനലിലൂടെ ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ചിരുന്നു. ആറ് വര്‍ഷത്തോളമായി പ്രണയത്തില്‍ ആയിരുന്നുവെന്നും ‘ഒഫിഷ്യല്‍’ ആക്കാനുള്ള സമയമായെന്നും അറിയിച്ചായിരുന്നു റിഷി ഐശ്വര്യ ഉണ്ണിയെ പ്രൊപ്പോസ് ചെയ്തത്.

Also read:ഇത് പ്രണയ സാഫല്യത്തിന്റെ നിമിഷം; ദിയ കൃഷ്ണയും അശ്വിനും വിവാഹിതരായി

മുടിയന്‍ എന്ന കഥാപാത്രത്തിലൂടെ ഏറെ മലയാളികളുടെ മനസ്സിൽ ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ഋഷി. പൂഴിക്കടകന്‍, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. ‘നമുക്ക് കോടതിയില്‍ കാണാം’ എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News